ബോഡിഷെയിമിങ്ങിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നതിനൊപ്പം തന്നെ മറുവശത്ത് നിറത്തിന്റെയും ശരീരപ്രകൃതികളുടെയും പേരിൽ പരിഹസിക്കപ്പെടുന്നവരുമുണ്ട്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാവുകയാണ് കനേഡിയൻ നടിയും അവതാരകയുമായ ടീജെ സിദ്ധു പങ്കുവച്ച കുറിപ്പ്. ​ഗർഭിണിയായ തന്നെ മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ കളിയാക്കുന്നവർക്ക് ചുട്ടമറുപടി കൊടുക്കുകയാണ് ടീജെ തന്റെ കുറിപ്പിലൂടെ. 

ഭർത്താവ് കരൺ വീർ ബൊഹ്റയും താനും മൂന്നാമതും മാതാപിതാക്കളാകാൻ പോകുന്ന വിവരം ടീജെ പങ്കുവച്ചിരുന്നു. പിന്നാലെ സമൂഹമാധ്യമത്തിൽ പങ്കുവെക്കുന്ന ചിത്രങ്ങൾക്കേറെയും ടീജെ വണ്ണം കുറഞ്ഞിരിക്കുന്നതിനെക്കുറിച്ച് ഉള്ളവയായിരുന്നു. ഈ സാഹചര്യത്തിലാണ് ബോഡിപോസിറ്റിവിറ്റിയുടെ പ്രാധാന്യത്തെക്കുറിച്ച് ടീജെ കുറിച്ചിരിക്കുന്നത്. 

താൻ വളരെയധികം മെലിഞ്ഞിരിക്കുന്നുവെന്നും​ ​ഗർഭിണിയായതുകൊണ്ട് അൽപം വണ്ണം വെക്കണമെന്നും പറയുന്നവരുണ്ട്. എന്നാൽ തന്നെ സംബന്ധിച്ചിടത്തോളം വണ്ണംവെക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ആദ്യമാസത്തിൽ തന്നെ മനംപുരട്ടൽ കാരണം ഒന്നും കഴിക്കാൻ കഴിഞ്ഞിരുന്നില്ല. ​ഗർഭകാലത്തെ തിളക്കവും ഇല്ലായിരുന്നു. ഇന്ന് താൻ നന്നായി കഴിക്കുന്നുണ്ട്, വണ്ണവും വച്ചു. പക്ഷേ ഇപ്പോഴും വയറിൽ മാത്രമാണ് അത് പ്രകടം. ഞാൻ അതിൽ സംതൃപ്തയുമാണ്.- ടീജെ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 

People say I'm too skinny, that I should be heavier, especially since I'm expecting. (This is my 5 months pregnancy pic.) But for me, putting on has never been easy. And in the first trimester, I had terrible nausea, couldn't eat anything! (There was no 'pregnancy glow!') 😂🙈 Now I eat properly, but the weight only shows on my tummy. And I'm ok with that. :) I'd advise any expecting Mom, whether you're the thin/heavy, embrace your maternity body. Don't overthink what you 'should' look like. As long as you are healthy, there is no 'ideal' weight. Every pregnancy body is different - love yours, just as it is. 🙏❤️ . Thank you @ammarzoofficial for the outfit - hardly anything fits properly anymore! 😄 Photo @anish_sonakshi.photography

A post shared by Teejay Sidhu (@bombaysunshine) on

അമ്മമാരാൻ പോകുന്നവരോട് പറയാനുള്ളതും ടീജെ പങ്കുവെക്കുന്നുണ്ട്.  നിങ്ങൾ വണ്ണമുള്ളവരോ കുറഞ്ഞവരോ  ആയിക്കൊള്ളട്ടെ, നിങ്ങളുടെ മാതൃശരീരത്തെ സ്വീകരിക്കുക. നിങ്ങൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ആലോചിച്ച് തലപുകക്കരുത്. നിങ്ങൾ ആരോ​ഗ്യവതിയായി ഇരിക്കുന്നതിനേക്കാൾ കവിഞ്ഞ് മാതൃകാപരമായ വണ്ണമൊന്നുമില്ല. എല്ലാ ​ഗർഭകാലശരീരങ്ങളും വ്യത്യസ്തമാണ്. നിങ്ങളുടേതിനെ സ്നേഹിക്കൂ, അതെങ്ങനെയോ അതുപോലെ..- ടീജെ

Content Highlights: Teejay Sidhu On Being Shamed As "Too Skinny"