ർക്കൗട്ടിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് ബോളിവുഡ് നടി സുസ്മിത സെൻ‌. നാൽപത്തിയാറിലും യുവാക്കളെ വെല്ലുന്ന തന്റെ ഊർ‌ജത്തിനു പിന്നിൽ ഫിറ്റ്നസും ചിട്ടയായ ഡയറ്റുമൊക്കെയാണെന്ന് താരം പറയാറുണ്ട്. വർക്കൗട്ട് വീഡിയോകളും സുസ്മിത സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പെൺമക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന വീ‍ഡിയോ ആണ് സുസ്മിത പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മക്കളായ റെനെയ്ക്കും അലിസയ്ക്കുമൊപ്പം നൃത്തം ചെയ്യുന്ന സുസ്മിതയാണ് വീഡിയോയിലുള്ളത്. വർക്കൗട്ട് ചെയ്യാൻ തോന്നുന്നില്ലെങ്കിൽ പകരം നൃത്തം ചെയ്ത് കലോറിയെ ഇല്ലാതാക്കാം എന്നു പറയുകയാണ് സുസ്മിത.

വർക്കൗട്ട് ചെയ്യാൻ തോന്നുന്നില്ലേ? കഴപ്പമില്ല നൃത്തം ചെയ്യാം എന്ന ക്യാപ്ഷനോടെയാണ് സുസ്മിത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഹൃദയത്തെ കേൾക്കൂ... ആ ബീറ്റിനെ പിന്തുടർന്ന് സ്വന്തം താളം കണ്ടെത്തൂ- എന്നും സുസ്മിത കുറിക്കുന്നു.

അമ്മയുടെ അഭിമാനം എന്നു പറഞ്ഞ് മക്കളെ ടാ​ഗ് ചെയ്തിട്ടുമുണ്ട് സുസ്മിത. അയാ നകാമുറയുടെ കോപിനെസ് എന്ന ​ഗാനത്തിനൊപ്പമാണ് മൂവരും സ്വയംമറന്ന് ചുവടുവെക്കുന്നത്. 2001 ലാണ് സുസ്മിത മൂത്തമകൾ റെനിയെ ദത്തെടുത്തത്. രണ്ടാമത്തെ മകൾ അലിഷയെ 2010 ലും.

നിരവധി പേരാണ് വീഡിയോക്ക് കീഴെ കമന്റുകളുമായെത്തിയത്. സുസ്മിതയുടെ മുൻ കാമുകൻ റോഹ്മാൻ ഷോളും അക്കൂട്ടത്തിലുണ്ട്. സുസ്മിതയുടെ ഇളയ പുത്രി അലിസയ്ക്കായി ആർ‌പ്പുവിളിക്കുന്ന കമന്റാണ് റോഹ്മാൻ പങ്കുവെച്ചത്. അടുത്തിടെയാണ് റോഹ്മാനും സുസ്മിതയുടെ പിരിയുന്ന വിവരം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്.

ശസ്ത്രക്രിയയ്ക്കുശേഷം വർക്കൗട്ടിലേക്ക് തിരികെയെത്തിയതിനെക്കുറിച്ച് അടുത്തിടെ സുസ്മിത പങ്കുവെച്ചിരുന്നു. വർക്കൗട്ട് തനിക്ക് മിസ് ചെയ്തിരുന്നു എന്നും ആറുമാസമായി വ്യായാമം ചെയ്തിരുന്നില്ലെന്നും സുസ്മിത പറഞ്ഞിരുന്നു. 

നാൽപത്തിയാറാം പിറന്നാളിനോട് അനുബന്ധിച്ച് പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം ലൈവിലാണ് സുസ്മിത സർജറിയെക്കുറിച്ച് പങ്കുവെച്ചത്. ഈ ജന്മദിനത്തിൽ രണ്ടാംജന്മം ലഭിച്ചതുപോലെയാണ് തോന്നുന്നത് എന്നതിൽ കവിഞ്ഞ് ഒന്നും പറയാൻ കഴിയുന്നില്ല. ഒപ്പം നിങ്ങളോട് ഒരു ചെറിയ രഹസ്യം പങ്കുവെക്കുന്നു. ആര്യ ടുവിന്റെ ഷൂട്ടിനുശേഷം നവംബർ പതിനാറിന് ഒരു സർജറിക്ക് വിധേയയായി. ഓരോദിനം കഴിയുമ്പോഴും അത്ഭുതകരമായി സുഖംപ്രാപിച്ചുവരുന്നു- എന്നാണ് സുസ്മിത കുറിച്ചത്. 

Content Highlights: sushmita sen dance with daughters, rohman shawl, sushmita sen workout, sushmita sen daughters