ണ്ണി ലിയോണിന്റെ  പുറം തൊലി ഉരിഞ്ഞെടുക്കുന്ന ചിത്രം. പുതിയതായി ഇറങ്ങാന്‍ പോകുന്ന ഹൊറര്‍ സിനിമയിലെ പോസ്റ്ററൊന്നുമല്ല. മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പെറ്റ ഇന്ത്യയുടെ (പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ്‌സ് ഓഫ് ആനിമല്‍സ് ഇന്ത്യ) വീഗന്‍ കാമ്പയിനിന്റെ ഭാഗമായാണ് സണ്ണി ലിയോണ്‍ ഈ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ലെതര്‍ ഇസ് റിപ്പ് ഓഫ് (Leather is rip off) എന്നാണ് കാമ്പയിന്റെ സന്ദേശം. ഫാഷന്‍ രംഗത്തെ ലെതര്‍ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമാണ് കാമ്പയിന്‍. പെറ്റ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് താരം. 

Let's Choose Fake for Animals sake എന്നാണ് ഇൻസ്റ്റയിൽ ഈ കാമ്പയിനെ പിന്തുണച്ചുകൊണ്ട് താരം പോസ്റ്റ് ചെയ്തത്. പോസ്റ്റ് 42 ലക്ഷം ലൈക്കുകൾ കടന്നു കഴിഞ്ഞു 

ഈ കാമ്പയിന്റെ ഭാഗമാകാമോ എന്ന് സംഘടന ചോദിച്ചപ്പോള്‍ തന്നെ താന്‍ സമ്മതം മൂളിയെന്നും രണ്ടാമതൊന്നും ആലോചിക്കാനില്ലായിരുന്നുവെന്നുമാണ് സണ്ണി ലിയോണ്‍ പറയുന്നത്. ഞാന്‍ ശീലമാക്കിയ ഒന്നാണ് വീഗന്‍ ജീവിതശൈലി. ലെതര്‍ മാത്രമല്ല മൃഗങ്ങളെ ചൂഷണം ചെയ്ത് നിര്‍മിക്കുന്ന ഏത് സാധനങ്ങളും നമ്മള്‍ ഒഴിവാക്കണം. പകരം സാധനങ്ങള്‍ ധാരാളമുണ്ട്. ഒരു ബാഗ് വാങ്ങുമ്പോള്‍ രണ്ട് തവണ ആലോചിക്കാം... അത് നിങ്ങളുടെ കൈയില്‍ എങ്ങനെയെത്തിയെന്ന്.. താരം പറയുന്നു. 

ഇത്തരം കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ തനിക്ക് വലിയ ദു:ഖമുണ്ടാവാറുണ്ട്.  ഓരോ മനോഹരമായ ബാഗിനും ഷൂസിനും ബെല്‍റ്റിനും പിന്നിലുള്ള ജീവികള്‍ക്ക് എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ എന്നും സണ്ണി ലിയോണ്‍ ചോദിക്കുന്നു.  സഹജീവികളോടുള്ള കാരുണ്യത്തിന്റെ പേരിലെങ്കിലും എല്ലാവരും അത്തരം ഉത്പന്നങ്ങള്‍ ഒഴിവാക്കുമെന്നാണ്  തന്റെ വിശ്വാസമെന്നും അവര്‍ പറഞ്ഞു. 

അഞ്ച് വര്‍ഷമായി മാംസാഹം ഒന്നും താരം ഉപയോഗിക്കാറില്ല. ഇതിന് കാരണമായ യൂലിന്‍ ഫെസ്റ്റിവലിലെ അനുഭവവും സണ്ണി ലിയോണ്‍ പങ്കുവച്ചു. പട്ടികളെ ജീവോടെ വേവിച്ചും പോരിച്ചും നല്‍കുന്നതാണ് താരം അവിടെ കണ്ടത്. അത് കണ്ട് താനന്ന് കരഞ്ഞുപോയെന്നും അവര്‍ ഓര്‍മ്മിച്ചു. പശുക്കളുടെ കണ്ണില്‍ മുളക് തേക്കുന്നതും അവ കരയുന്നതുമായ വീഡിയോകള്‍ കണ്ടിട്ടുണ്ട്. ആ സ്ഥാനത്ത് ഒരു മനുഷ്യനെ സങ്കല്‍പിച്ചു നോക്കാനാണ് താരം പറയുന്നത്. 

വീഗന്‍ ഫാഷനാണ് താന്‍ പ്രോത്സാഹിപ്പിക്കുന്നത്. ഒരു ഡിസൈനര്‍ വന്നാല്‍ അയാള്‍ എന്തിലെങ്കിലും ലെതര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് താന്‍ ആദ്യം തിരക്കുക. മൃഗങ്ങള്‍ക്ക് എതിര്‍ക്കാന്‍ ശബ്ദമില്ലെന്ന് കരുതി അവയെ ദ്രോഹിക്കാന്‍ പാടില്ലെന്നാണ് സണ്ണി ലിയോണിന്റെ നിലപാട്. ലാക്‌മെ ഫാഷന്‍ വീക്കിന്റെ ഭാഗമായാണ് പെറ്റ ഇന്ത്യ ഈ ക്യാംപയിന്‍ സംഘടിപ്പിച്ചത്

Content Highlights: Sunny Leone's New Campaign with PETA for Vegan Fashion