വേനല്‍ കാലം ഇങ്ങെത്തിയിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന വേനലില്‍ ചര്‍മ്മം സംരക്ഷിക്കാന്‍ മറന്ന് പോവല്ലേ.. വേനല്‍ക്കാലത്ത് ശ്രദ്ധിക്കാന്‍ കുറച്ച് ബ്യൂട്ടി ടിപ്‌സ് പരിചയപ്പെടാം

സണ്‍സ്‌ക്രീന്‍

ഒരു കാരണവശാലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാതെ പുറത്തിറങ്ങരുത്. പുറത്തേക്ക് ഇറങ്ങുന്നതിന് 30 മിനിറ്റ് മുന്‍പെങ്കിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. മുഖം കരുവാളിക്കുന്നതില്‍ നിന്ന് ഒരു പരിധി വരെ ഈ ക്രീം സഹായിക്കുന്നു. മികച്ച എസ്. പി.എഫുള്ള ക്രീം തിരഞ്ഞെടുക്കാന്‍ മറക്കരുത്

ഹെയര്‍ മാസ്‌ക്ക്

തല എപ്പോഴും വിയര്‍ക്കുന്നതിനാല്‍ മുടി കൊഴിച്ചിലിന് സാധ്യതയേറെയാണ്. ആഴ്ച്ചയിലൊരിക്കല്‍ ഹെയര്‍ മാസ്‌ക്ക് ഉപയോഗിക്കാം. ചെറുപഴവും തൈരും ചേര്‍ത്ത് അടിച്ചത് നല്ലൊരു ഹെയര്‍മാസ്‌ക്കാണ്

ടോണര്‍

നല്ലൊരു ടോണര്‍ ഉപയോഗിക്കാന്‍ മറക്കരുത്. സുഷിരങ്ങളില്‍ അടിഞ്ഞിരിക്കുന്ന അഴുക്ക് നീക്കം ചെയ്യാന്‍  സഹായിക്കും. റോസ് വാട്ടര്‍ മികച്ചൊരു ടോണറാണ്. 

ക്ലന്‍സര്‍

മുഖം ശുദ്ധജലം ഉപയോഗിച്ച് കഴുകുക. കടലമാവില്‍ പാല്‍ ചേര്‍ത്ത്  മുഖം കഴുകാനായി ഉപയോഗിക്കാം

ലിപ്ബാം

എസ്പിഎഫ് നോക്കി നല്ലൊരു ലിപ്ബാം കരുതാനും മറക്കരുത്. ബിറ്റ്‌റൂട്ടിന്റെ നീര് ചുണ്ടില്‍ പുരട്ടുന്നതും നല്ലതാണ്

സ്‌ക്രബ്

അഴുക്ക് കളയാനായി ആഴ്ച്ചയിലൊരിക്കല്‍ സ്‌ക്രബ് ഉപയോഗിക്കാം. പഞ്ചസാരയും കാപ്പിപൊടിയും വെളിച്ചെണ്ണയും ചേര്‍ത്ത സക്രബ് തയ്യാറാക്കാം

ഫെയസ്പാക്ക്

വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന കൂളിങ്ങ് ഫെയ്‌സമാസ്‌ക്ക് ഉപയോഗിക്കാം. പുറത്ത് പോയി വന്നാല്‍ തൈരും തക്കാളിനീരും അല്‍പ്പം ചന്ദനത്തിന്റെ പൊടിയും ചേര്‍ത്തുള്ള ഫെയ്‌സ്പാക്ക് ഉപയോഗിക്കാം

Content Highlights: summer beauty tips