സുഹാന ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഇരുപതാം പിറന്നാള്‍ ആഘോഷത്തിന്റെ മനോഹരമായ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. സെക്കന്‍ഡുകള്‍ മാത്രം നീളമുള്ള വീഡിയോയില്‍ ട്രെന്‍ഡിയായ സ്‌പെഗറ്റി സ്‌ട്രൈപ്ഡ് ഫ്‌ളോര്‍ ലെങ്ത് ഡ്രസ്സാണ് സുഹാനയുടെ വേഷം. 

I am 20 hehe എന്നാണ് വീഡിയോക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. മുംബൈയിലെ വസതിയായ മന്നത്തിലെ ടെറസില്‍ നിന്നാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Slowmotion ❤ #suhanakhan

A post shared by Suhana (@suhanakha2) on

ഇന്നലെയായിരുന്നു താര പുത്രിയുടെ ഇരുപതാം പിറന്നാള്‍. പിറന്നാള്‍ പാര്‍ട്ടിക്കിടെ പകര്‍ത്തിയ വീഡിയോയാണ് ഇത്. 

കുറച്ച് ദിവസം മുമ്പ് അമ്മ ഗൗരി ഖാനൊപ്പം നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വൈറലായിരുന്നു. No hair !!!!! No make up !!!! Just my photography! എന്നാണ് സുഹാന അതിനെ വിശേഷിപ്പിച്ചതു തന്നെ. സുഹാനയുടെ ഏറ്റവും അടുത്ത സുഹൃത്തായ അനന്യ പാണ്ഡെ പോലും ആ ഫോട്ടോ ഷൂട്ടിന് അണിഞ്ഞ വസ്ത്രം തനിക്ക് നല്‍കുമോ എന്ന്‌ ചിത്രങ്ങള്‍ക്ക് കമന്റ് നല്‍കി.

അനന്യയും സുഹാനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു. 'എനിക്ക് ഇപ്പോള്‍ മിസ് ചെയ്യുന്നത് രണ്ട് കാര്യങ്ങളാണ്.. ഒന്ന് ഔട്ട്‌ഡോറുകളും മറ്റൊന്ന് സുഹാനയുമാണ്... ഹാപ്പി 20ത് ബര്‍ത്ത്‌ഡേ സൂ, പക്ഷേ നീ എന്നും എനിക്ക് കുഞ്ഞ് തന്നെ...' അനന്യ കുറിച്ചു. 

Content Highlights: Suhana Khan celebrates 20th birthday in style amid lockdown