ണ്ടന്‍ സ്വദേശി 45 കാരിയായ സമാന്ത വൈറ്റിന്റെ ആഴ്ചയിലെ വരുമാനം ആറായിരം ഡോളറിലധികമാണ്. ആഢംബര ഹോട്ടലുകളില്‍ താമസിക്കുന്ന സമാന്തയുടെ വാടകയും ഇവര്‍ക്കൊപ്പം കഴിയുന്ന ഷൂഗര്‍ ഡാഡിമാരാണ് നല്‍കുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ സമാന്ത രണ്ട് വര്‍ഷം മുമ്പാണ് ഷുഗര്‍ ലേഡിയായി ജോലി ചെയ്ത് തുടങ്ങിയത്. രണ്ട് മക്കളും പ്രായപൂര്‍ത്തിയായതോടെ തനിക്കു പുരുഷ സൗഹൃദങ്ങള്‍ കുറവാണ് എന്ന് വിഷമിച്ച സമാന്തയുടെ സുഹൃത്താണ് ഷുഗര്‍ ലേഡിയാകുന്നതിനെക്കുറിച്ച് ഇവരോട് പറഞ്ഞത്. പ്രതിഫലം വാങ്ങിച്ചു കൊണ്ട് ആവശ്യക്കാരായ പുരുഷന്മാര്‍ക്ക് ലൈംഗികതയും കരുതലും നല്‍കുന്നവരാണ് ഷുഗര്‍ ലേഡിമാര്‍. 

ഷുഗര്‍ ബേബിയേക്കാള്‍ കുറച്ചുകൂടി പക്വതയുള്ളവരാണ് ഷുഗര്‍ ലേഡിമാര്‍ എന്ന് ഇവര്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ ഈ ജോലി ചെയ്തു തുടങ്ങിയത്. ഷുഗര്‍ ലേഡിയാകുന്നതിലെ സാമ്പത്തിക ഗുണമാണ് ഇവരെ ഇതിലേയ്ക്ക് ആകര്‍ഷിച്ച ഒരു ഘടകം. 20 വയസുള്ള കൗമാരക്കാരും 30 നും 50 നും ഇടയില്‍ പ്രായമുള്ള വിവാഹ മോചിതരുമാണ് സമാന്തയെ സമീപിക്കുന്നത്. ലണ്ടനിലെ ഉയര്‍ന്ന ജീവിതച്ചെലവ് താങ്ങാന്‍ ഈ ജോലി ഉപകരിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. 

മാത്രമല്ല പ്രത്യേകിച്ച് ഒരു ഉത്തരവാദിത്വങ്ങളും ഇല്ലാതെ ബന്ധം ഉപേക്ഷിക്കാം എന്ന സ്വാതന്ത്ര്യവും ഈ ബന്ധത്തിന്റെ മറ്റൊരു ഗുണമായി സമാന്ത ചൂണ്ടിക്കാട്ടുന്നു. സാധാരണ ഡേറ്റിങ്ങിനെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ അനുഭവമാണ് ഇത് എന്നും തന്നെപോലെ തന്നെയാണ് ഈ രംഗത്തുള്ള മറ്റു സ്ത്രീകളുടെയും അനുഭവമെന്നും ഇവര്‍ പറയുന്നു. വിവാഹബന്ധം വേര്‍പെടുത്തിയ നിരവധി സ്ത്രീകള്‍ കടുത്ത ഏകാന്തതയും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ട്. അതിനൊരു പരിഹാരമാണ് ലൈംഗികതയും പണവും നിറഞ്ഞ ഷൂഗര്‍ ലേഡി ജോലിയെന്നാണ് സമാന്തയുടെ അഭിപ്രായം.

Content Highlights: Sugar lady, 45, reveals how wealthy 'daddies