2017 മുതല്‍ കിഴക്കന്‍ ആഫ്രിക്കയിലെ ബുറുണ്ടിയില്‍ നിന്ന് മനുഷ്യക്കടത്തിന് ഇരയായവര്‍ നിരവധിയാണ്. യുഎന്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഇതിനെതിരായി ഈ മേഖലയില്‍ ശക്തമായി പ്രവര്‍ത്തിച്ച് വരികയാണ്. ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ട നിരവധി പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സ്വയം തൊഴില്‍ പരിശീലനവും നല്‍കി വരുന്നു. 

കിഴക്കന്‍ ആഫ്രിക്കയിലെ ബുറുണ്ടിയിലാണ് എലിസബത്തിന്റെ(യഥാര്‍ത്ഥ പേരല്ല) വീട്. ദാരിദ്ര്യ മൂലം 12-ാം വയസ്സില്‍ വീട് വിട്ടിറങ്ങി ടാന്‍സാനിയയിലെത്തിയ ഇവരെ കാത്തിരുന്നത് അതിക്രമങ്ങളുടെ നാളുകളായിരുന്നു. നഗരത്തിലേക്ക് കൊണ്ടുപോയ സ്ത്രീ മോഷണത്തിന് പ്രേരിപ്പിച്ചപ്പോള്‍ പിന്നീട്
താങ്ങായി നില്‍ക്കുമെന്ന കരുതിയവര്‍ മദ്യത്തിന് വേണ്ടി എലിസബത്തിനെ വിറ്റു. അതിക്രൂര ബലാത്സംഗത്തിന് ഇരയായ ഈ പെണ്‍കുട്ടി ഇന്ന് യുഎന്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ ഓര്‍ഗനെസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ എന്ന എന്‍ജിഒയ്ക്ക് കീഴില്‍ സ്വയം തൊഴില്‍ പരിശീലിക്കുന്നു. യുഎന്‍ ന്യൂസിനോട് ഇവര്‍ തന്റെ ജീവിത കഥ വിവരിക്കുകയാണ്

ഞാന്‍ ജനിക്കുന്നതിനുമുമ്പ് എന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു, ഗര്‍ഭിണിയായിരിക്കെ  അമ്മ വീണ്ടും വിവാഹം കഴിച്ചു. പക്ഷേ അമ്മയുടെ പുതിയ ഭര്‍ത്താവ്  അയാളുടെ മകളല്ലാത്തതിനാല്‍ എന്നെ കൂടെ വളര്‍ത്താന്‍ വിസമ്മതിച്ചു. മുത്തശ്ശന്റെ അടുത്തേക്ക് പറഞ്ഞയക്കാന്‍ നിര്‍ബന്ധിച്ചു.എന്നാല്‍ മുത്തശ്ശന്റെ വീട്ടിലെ ജീവിതം ദാരിദ്ര്യ നിറഞ്ഞതായിരുന്നു. ഒടുവില്‍ ഒരു ജോലിക്ക് വേണ്ടി ഗ്രാമത്തിലെ ഒരു സ്ത്രീയുടെ കൂടെ ടാന്‍സാനിയയിലേക്ക് ഞാന്‍ പോയി. 

പണം ലഭിക്കില്ലെന്ന് എനിക്കറിയമായിരുന്നു  ഭക്ഷണവും കിടക്കാന്‍ ഒരിടവും ലഭിക്കുമല്ലോ എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ആ സ്ത്രീ എന്നോട് മോഷ്ടിക്കാന്‍ ആവശ്യപ്പെട്ടു സമ്മതിച്ചില്ലെങ്കില്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന ഭിഷണിയും

അവിടെയുള്ള മറ്റൊരു കുടുംബം എന്നെ അവരുടെ സുഹൃത്തിന്റെ വീട്ടില്‍ ജോലിക്കായി എത്തിക്കാമെന്ന് പറഞ്ഞു. അവരെ വിശ്വസിച്ച് കൂടെ പോവേണ്ടി വന്നു പിന്നീട്  അവര്‍ ഒരാളെ കാണിച്ചു തരികയും അതെന്റെ ഭര്‍ത്താവാണെന്ന് പറയുകയും ചെയ്തു. ഞാന്‍ വിവാഹം കഴിക്കാനല്ല വന്നതെന്ന് ശക്തമായി പറഞ്ഞു. അവര്‍ ആര്‍ത്തു ചിരിച്ചു എന്നെ അവര്‍ ബാറിലേക്ക് കൊണ്ടു പോയി അവിടെയിരുന്ന് മദ്യപിക്കാന്‍ ആരംഭിച്ചു, ഞാന്‍ മദ്യപിച്ചില്ല. 

അന്ന് ഏറെ വൈകിയാണ് വീട്ടിലേക്ക് തിരികെ വന്നത്. അവര്‍ എന്നോട് ഭര്‍ത്താവാകാന്‍ പോവുന്നുവെന്ന് പറഞ്ഞ മനുഷ്യന്റെ അടുത്ത മുറിയില്‍ കിടക്കാന്‍ പറഞ്ഞു. വിസമ്മിച്ച എനിക്ക് കൂട്ടു കിടക്കാന്‍ അവരുടെ മകളെയും പറഞ്ഞയച്ചു. എന്നാല്‍ അതൊരു കെണിയായിരുന്നു. ആ പെണ്‍കുട്ടി പുറത്ത് പോയ തക്കത്തിന് അയാള്‍ വാതില്‍ അടച്ചു

എനിക്ക് അയാളെ വിവാഹം കഴിക്കാതിരിക്കാനാവില്ലെന്നും. സ്ത്രീധനമായി ബിയര്‍ കുടുബത്തിന് നല്‍കിയെന്നും അയാള്‍ പറഞ്ഞു. ഞാന്‍ 12 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണെന്ന് പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാന്‍ തുനിയാതെ അയാള്‍ എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് ഞാനൊരു ചെറിയ കുട്ടിയാണെന്ന് പറഞ്ഞ് പുറത്തേക്ക് തള്ളി.

ഒരുപാട് വേദനിച്ചെങ്കിലും അതില്‍ നിന്ന് ഞാന്‍ കരകയറി. പിന്നീട് ഒരോ വീടും കയറി ഞാന്‍ ജോലി തേടി. ചിലര്‍ പ്രായപൂര്‍ത്തിയാവാത്തതിന്റെ പേരില്‍ എന്നെ ഒഴിവാക്കി. ചിലര്‍ ജോലി തന്നെങ്കിലും പണം തരാതെ പറ്റിച്ചു. ഭക്ഷണവും കിടക്കാനൊരിടവും തരുന്നുണ്ടെന്നാണ് അവരുടെ പക്ഷം.

പിന്നീട് നല്ലവരായ ചില അയല്‍വാസികള്‍ എന്നെ ശ്രദ്ധിക്കുകയും. കുട്ടികളെ പുനരധിവസിപ്പിക്കുന്ന എന്‍ജിഒയില്‍ ചേര്‍ക്കുകയും ചെയ്തു.

പ്രൈമറി സ്‌ക്കൂളില്‍ ചേരാനുള്ള പ്രായപരിധി കഴിഞ്ഞതിനാല്‍ തയ്യല്‍ ജോലി പരിശിലിക്കുകയാണ് ഞാന്‍. ജോലി ചെയ്യാനുള്ള നിയമാനുസൃതമായ കാലമാവുമ്പോള്‍ ഈ ജോലിയില്‍ സ്വതന്ത്രയായി പിടിച്ച് നില്‍ക്കാനാവുമെന്നാണ് പ്രതീക്ഷ

Content Highlights: Story of  trafficked teen from east africa burundi