ർവാ ചൗതിനോട് അനുബന്ധിച്ച് സെലിബ്രിറ്റികൾ‌ ഉൾപ്പെടെ നിരവധി താരങ്ങൾ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ബോളിവുഡ് താരം സൊനാലി ബിന്ദ്രെയും കർവാ ചൗത് ആഘോഷദിനത്തിൽ നിന്നുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. പത്തൊമ്പത് വർഷം മുമ്പു നടന്ന വിവാഹദിനത്തിലെ വസ്ത്രം ധരിച്ച ചിത്രത്തിനൊപ്പം മനോഹരമായൊരു കുറിപ്പും സൊനാലി പങ്കുവെച്ചിട്ടുണ്ട്. 

മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ഓറഞ്ച്, ലാവെൻഡർ നിറങ്ങളിലുള്ള ലെഹം​ഗയാണ് സൊനാലി ധരിച്ചിട്ടുള്ളത്. കർവാ ചൗതിനെക്കുറിച്ച് കുറിച്ചിട്ടുമുണ്ട് താരം. ആചാരങ്ങൾ എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഭൂതം, ഭാവി, വർത്തമാനം എന്നിവയ്ക്കിടയിലുള്ള പാലമാണെന്ന് സൊനാലി കുറിക്കുന്നു. അവയ്ക്ക് തന്റേതായ മാനം നൽകുന്നതിൽ ഒരിക്കലും മടി തോന്നിയിട്ടില്ല. അത്തരത്തിലൊരു ആഘോഷമാണ് കർവാ ചൗത്. സുുഹൃത്തുക്കളും കുടുംബവുമായുള്ള ആഘോഷമാണത്- സൊനാലി കുറിച്ചു.

നിങ്ങൾ സ്നേഹിക്കുന്നവർക്കൊപ്പം ആചരിക്കുന്ന ഒരു ദിവസമാണ് ഇതെന്നും ഒത്തുചേരലിന്റെയും കൂട്ടായ്മയുടേയും ആഘോഷമാണെന്നും സൊനാലി പറയുന്നു. ഭർത്താവുമായി പങ്കിടുന്ന സ്നേഹത്തേയും കുടുംബവും സുഹൃത്തുക്കളുമായുള്ള ബന്ധത്തെയുമൊക്കെ ഊട്ടിയുറപ്പിക്കുന്ന ദിനം. പത്തൊമ്പതു വർഷം മുമ്പുള്ള വിവാഹ വസ്ത്രമാണ് താൻ ധരിച്ചിരിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടെന്നും സൊനാലി കുറിക്കുന്നു. 

Content Highlights: Sonali Bendre Wears Her "Wedding Lehenga From 19 Years Ago