ക്യാന്‍സറിനെ മുഖാമുഖം നേരിടുകയാണ് സൊണാലി ബിന്ദ്ര. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ന്യൂയോര്‍ക്കില്‍ ക്യാന്‍സര്‍ ചികിത്സ കഴിഞ്ഞ് സൊണാലി വീട്ടിലേയ്ക്ക് തിരിച്ചെത്തിയത്. ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ സൊണാലി ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കോട്ടന്‍ വസ്ത്രത്തില്‍ ചിരിച്ചു കൊണ്ടിരിക്കുകയാണ് സൊണാലി, ഒപ്പം മള്‍ട്ടികളര്‍ ദുപ്പട്ട കഴുത്തില്‍ ചുറ്റിയിട്ടുമുണ്ട്. 

കയ്യില്‍ ചികിത്സയുടെ സൂചനകള്‍ നല്‍കുന്ന ക്യാനുലയും കാണാം. 'മറ്റൊരു വസ്ത്രം, മറ്റൊരാഭരണം' എന്നായിരുന്നു ചിത്രത്തിന് സൊണാലി നല്‍കിയ അടിക്കുറിപ്പ്. ക്യാന്‍സര്‍ ബാധിച്ചതിനു ശേഷം പോരാടി നില്‍ക്കാന്‍ സൊണാലിക്ക് ശക്തമായ പിന്തുണ നല്‍കിയത് സുഹൃത്തുക്കളായിരുന്നു. തന്റെ പുത്തന്‍ലുക്ക് സൊണാലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിനു പിന്നാലെ പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തി. 

ക്യാന്‍സറിനെ അതിജീവിക്കാന്‍ സൊണാലി കാണിച്ച ധൈര്യവും തന്റേടവും അഭിനന്ദിച്ചു കൊണ്ട് പലരും രംഗത്തു വന്നിരുന്നു. ആകാശ് അംബാനിയുടേയും ശ്ലോക മേത്തയുടെയും  മുംബൈയില്‍ വച്ചു നടന്ന വിവാഹത്തിന് ക്യാന്‍സര്‍ ചികിത്സയ്ക്കിടയില്‍ സൊണാലിയെത്തിയതും വാര്‍ത്തയായിരുന്നു. ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷം ഫാഷന്‍ മാഗസിനു വേണ്ടി സൊണാലി നടത്തിയ ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധ നേടി.'

Content Highlights: Sonali Bendre takes a ‘small pit stop from roller coaster we call life’, terms it her new normal