പിറന്നാളിന് ഭാര്യക്കും ഭര്‍ത്താവിനും മക്കള്‍ക്കുമൊക്കെ സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അമ്മയുടെ പിറന്നാളിന് ഒരിക്കലും പ്രതീക്ഷിക്കാത്ത സമ്മാനം നല്‍കി അവരെ ഞെട്ടിച്ചിരിക്കുകയാണ് ഒരു മകന്‍. തമിഴ്‌നാട്ടിലാണ് സംഭവം നടന്നിരിക്കുന്നത്. 

പുതിയ സ്മാര്‍ട്ട് ഫോണ്‍ ആണ് മകന്‍ അമ്മയ്ക്ക് സമ്മാനമായി നല്‍കുന്നത്. ഒരു കവര്‍ അമ്മയ്ക്ക് നല്‍കുന്നതോടെ വീഡിയോ ആരംഭിക്കുന്നു. കവര്‍ തുറന്ന് നോക്കിയ അമ്മ അതിനുള്ളില്‍ മറ്റൊരു ചെറിയ കവര്‍ കണ്ടെത്തി. ആ കവര്‍ പുതിയ ഫോണിന്റെ ആണെന്ന് തിരിച്ചറിഞ്ഞ അമ്മ സന്തോഷത്താല്‍ മകനെ കെട്ടിപ്പിടിക്കാന്‍ വരുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഫോണ്‍ അടങ്ങിയ കവര്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അമ്മ കസേരയില്‍ ഇരിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

കവറിനുള്ളിലെ ഫോണിന് 8,800 രൂപയാണ് വില. എന്നാല്‍, അമ്മയുടെ മുഖത്തെ സന്തോഷം വിലമതിക്കാന്‍ ആവില്ല എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ഏഴുലക്ഷത്തില്‍ പരം ആളുകളാണ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. നടന്‍ മാധവന്‍ ഉള്‍പ്പടെയുള്ളവര്‍ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ സന്തോഷം വിലമതിക്കാന്‍ ആവാത്തതാണെന്ന് വീഡിയോ പങ്കുവെച്ച് മാധവന്‍ പറഞ്ഞു. 

അമ്മയുടെ പ്രതികരണം ഹൃദയം തൊടുന്നുവെന്നും വികാരഭരിതമാക്കുന്നുവെന്നും ധാരാളം പേര്‍ കമന്റ് ചെയ്തു. 

 Content highlights: son gifts smart phone to his mother, priceless reaction, touched hearts of social media