മ്മമാരെല്ലാം ചെയ്യുന്ന ഒന്നാണ്, ചെറുപ്പകാലത്തെ നമുക്ക് തന്നെ നാണക്കേട് തോന്നുന്നതോ, ചിരിവരുന്നതോ ആയ പഴയ ചിത്രങ്ങള്‍ നമ്മുടെ സുഹൃത്തുക്കളെ കാണിച്ചു കൊടുക്കുക എന്നത്. ആ ചിത്രങ്ങള്‍ അവര്‍ പൊന്നുപോലെ സൂക്ഷിച്ചിട്ടുമുണ്ടാവും. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ അമ്മയെ പറ്റിയുള്ള പോസ്റ്റ് ഇങ്ങനെ പഴയ ചിത്രത്തിലേക്കുള്ള ഒരു തിരിച്ചു പോക്കാണ്. മന്ത്രിയുടെ ഒരു പഴയ ചിത്രത്തോടൊപ്പം 'എന്റെ അമ്മയും അത് ചെയ്തിട്ടുണ്ട്' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്.

പഴയ ഫെമിന മാഗസിനില്‍ വന്ന മുഖചിത്രമാണ് മന്ത്രി പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മ നിധിപോലെ സൂക്ഷിച്ച ചിത്രങ്ങളിലൊന്നാണ് ഇതെന്നും സ്മൃതി പറയുന്നു. 

'അമ്മമാര്‍ നിധിപോലെ സൂക്ഷിക്കുന്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ആ ചിത്രങ്ങളല്ല, അതിനു പിന്നിലെ വികാര തീവ്രതയാണ് നമ്മള്‍ ചിന്തിക്കേണ്ടത്. ഒരമ്മ നമ്മളെപറ്റിയുള്ള എല്ലാം സൂക്ഷിക്കും. പഴയ ചിത്രങ്ങള്‍, കടലാസുതുണ്ടുകള്‍, സ്‌കൂള്‍ റിപ്പോര്‍ട്ട്.. എല്ലാം. നിങ്ങള്‍ക്കും ഉണ്ടാവും അങ്ങനെയൊരാള്‍, നിങ്ങളുടെ ലോകം തന്നെ അമ്മയാണ്.' ഹൃദയത്തിന്റെ ഇമോജിക്കൊപ്പം പോസ്റ്റിന് മന്ത്രി ക്യാപ്ഷന്‍ നല്‍കിയത് ഇങ്ങനെ. 

ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലൈക്കുകള്‍ പതിനായിരങ്ങള്‍ കടന്നു. നിരവധിപ്പേര്‍ ചിത്രത്തിന് കമന്റും നല്‍കിയിട്ടുണ്ട്. തന്റെ ആദ്യത്തെ സ്‌കൂള്‍ യൂണിഫോമാണ് അമ്മ സൂക്ഷിച്ചു വച്ചിരിക്കുന്നത് എന്നാണ് ഒരാള്‍ നല്‍കിയ കമന്റ്. ഇതിന് ഹാര്‍ട്ട് ഇമോജി കൊണ്ട് സ്മൃതി ഇറാനി മറുപടിയും നല്‍കിയിട്ടുണ്ട്. ഹൃദയം തൊടുന്ന പോസ്റ്റും ചിത്രവും, അമ്മയുടെ സ്‌നേഹത്തിന് പകരം മറ്റൊന്നില്ല എന്ന് മറ്റൊരാള്‍ കുറിച്ചു.

Content Highlights: Smriti Irani’s post about her mother that’s basically ‘every mom ever’