കുടുംബവുമൊന്നിച്ചുള്ള നിമിഷങ്ങളും മക്കളുടെ വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ആളാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒക്‌ടോബര്‍ 24 സ്മൃതിയുടെ മൂത്തമകന്‍ സോഹര്‍ ഇറാനിയുടെ ജന്മദിനമാണ്. പതിവുപോലെ ഇന്‍സ്റ്റഗ്രാമില്‍ മകന് ആശംസകളുമായി സ്മൃതി എത്തി. മകന്‍ സോഹന്‍ ഇറാനിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പം വികാരനിര്‍ഭരമായ ഒരു കുറിപ്പും ഉണ്ടായിരുന്നു. 

എന്റെ ആദ്യകുട്ടിക്ക് ഇന്ന് 18 വയസായി. സന്തോഷത്തിന്റെയും സാഹസികതയുടെയും 18 വര്‍ഷങ്ങള്‍. നമ്മള്‍ മലനിരകള്‍ ഒരുമിച്ച് കീഴടക്കി. ജീവിതത്തിന്റെ താളത്തില്‍ ഒരുമിച്ച് നൃത്തം ചെയ്തു. നിനക്ക് ഈ ലോകത്തിലെ എല്ല സന്തോഷങ്ങളും ഈശ്വരന്‍ നല്‍കട്ടെ എന്ന അടിക്കുറിപ്പോടെയാണ് സ്മൃതി ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

women
Photo Courtesy: smriti irani instagram

'ലവ് യു അമ്മ' എന്നായിരുന്നു സോഹര്‍ ഇതിന് നല്‍കിയ മറുപടി. ഒപ്പം അടുത്ത തവണ ഒരു നല്ല ചിത്രം തിരഞ്ഞെടുക്കണമെന്ന നിര്‍ദേശവും സോഹര്‍ അമ്മയ്ക്ക് നല്‍കിയിട്ടുണ്ട്. പതിനാല് മണിക്കൂറുമുമ്പ് പങ്കുവച്ച ചിത്രത്തിന് 53,000 ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും സുബിന്‍ ഇറാനിക്കും രണ്ടു കുട്ടികളാണ് ഉള്ളത്.

Content Highlights:Smriti Irani posts emotional message for son Zohr's 18th birthday