മേഠിയില്‍ മാത്രമല്ല ഇന്ന് രാജ്യം മുഴുവന്‍ ചര്‍ച്ചയാണ് സ്മൃതി ഇറാനിയുടെ പേര്. രണ്ടാം മോദി മന്ത്രിസഭയിലും സ്മൃതി സുപ്രധാന വകുപ്പു തന്നെ കൈകാര്യം ചെയ്യും.

പരാജയപ്പെടുത്തിയത് രാഹുല്‍ ഗാന്ധിയെ ആണെന്നതും സ്മൃതിയുടെ വിജയ തിളക്കം വര്‍ധിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം തനിക്കുവേണ്ടി പ്രവര്‍ത്തിച്ച ബിജെപി നേതാവ് കൊല്ലപ്പെട്ടപ്പോള്‍ സ്മൃതി അദ്ദേഹത്തിന്റെ ശവമഞ്ചം വഹിച്ചതും ചര്‍ച്ചയായിരുന്നു. 

രണ്ടാം തവണയും അധികാരത്തില്‍ എത്തിയ മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് പ്രമുഖരടക്കം നിരവധിയാളുകളാണ് വന്നത്. സത്യപ്രതിജ്ഞയ്ക്കു ശേഷം വന്‍തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഈ തിരക്കില്‍ പെട്ടുപോയ തന്റെ അനുഭവം ട്വിറ്റില്‍ കുറിച്ചിരിക്കുകയാണ് ഗായിക ആശ ഭോസ്‌ലേ. ചടങ്ങില്‍ വച്ച് ആള്‍ക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ടുപോയ തന്നെ സഹായിക്കാന്‍ സ്മൃതി ഇറാനി മാത്രമാണ് ഉണ്ടായിരുന്നത് എന്ന് ചടങ്ങിനു ശേഷം ഭോസ്‌ലേ കുറിച്ചു. 

സത്യപ്രതിജ്ഞയ്ക്കു ശേഷമുള്ള കനത്ത തിരക്കില്‍പ്പെട്ടു പോകുകയായിരുന്നു ഇവര്‍.  എന്നാല്‍ തിരക്കിനിടയില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ സ്മൃതി ഇറാനി മാത്രമായിരുന്നു ഉണ്ടായിരുന്നത്. തിരക്കിനിടയില്‍ നിന്നു പുറത്തു കടക്കാന്‍ സഹായിക്കുക മാത്രമല്ല താന്‍ സുരക്ഷിതയായി വീട്ടില്‍ എത്തിയോ എന്നും സ്മൃതി അന്വേഷിച്ചു. ആ ജാഗ്രത തന്നെയാണ് സ്മൃതിയുടെ വിജയത്തിന് കാരണമെന്നും ആശ ഭോസ്‌ലേ ട്വിറ്റില്‍ കുറിച്ചു.

Content Highlights: Smriti Irani comes to Asha Bhosle's rescue after she gets stranded at PM Narendra Modi's swearing in ceremony