കയറില്‍ കുരുക്കിടും പോലെ വയറ്റത്ത് ഒരു കുരുക്കിടണോ, അതല്ല ഇനി കൈയും തലയും അദൃശ്യമാക്കണോ അതുമല്ല സ്വന്തം അസ്ഥികൂടം കാണിക്കണോ എന്തിനും തയ്യാറാണ് മിര്യാന. ഇങ്ങനെയൊക്കെ ചെയ്യുമെങ്കില്‍ മിര്യാന ഒരു മാജിക്കുകാരിയായിരിക്കും എന്നുറപ്പിക്കാന്‍ വരട്ടെ. 'സ്കിന്‍ ഇല്യൂഷനിസ്റ്റ്' അങ്ങനെയാണ് മിര്യാന സ്വയം വിശേഷിപ്പിക്കുന്നത്.
സെര്‍ബിയന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് മിര്യാന കിക് മെലോസെവിച്. ബോഡി പെയിന്റിങ്ങിലൂടെയും മേക്കപ്പിലൂടെയുമാണ് മിര്യാന അദൃശ്യയാകുന്നതും വയറില്‍ കെട്ടിടുന്നതും കഴുത്തില്‍ കമ്പി കയറ്റുന്നതുമെല്ലാം. രണ്ട് മുതല്‍ എട്ടുമണിക്കൂറുകളാണ് പലപ്പോഴും ഈ രൂപമാറ്റത്തിനെടുക്കുക.
പതിനൊന്നുവയസ്സിനുള്ളില് തന്നെ ചിത്രരചനയില്‍ പാടവം തെളിയിച്ച വ്യക്തിയാണ് മിര്യാന. 2015-ല്‍ സെര്‍ബിയന്‍ ഫന്റാസ്റ്റിക് ഫിലിം സ്പെഷല്‍ ഇഫക്ട്സ് അവാര്‍ഡ് മിര്യാനയ്ക്ക് ലഭിച്ചിരുന്നു. 'ഇത്തരത്തിലുള്ള ബോഡി പെയിന്റിങ് ഇല്യൂഷന്‍ എനിക്ക് വളരെയധികം ഇഷ്ടമാണ്, കാരണം മറ്റൊരാളായി മാറുന്നത് വളരെയധികം ആസ്വദിക്കുന്ന ഒരാളാണ് ഞാന്‍.' മിര്യാന പറയുന്നു.
മിര്യാനയുടെ കിക സ്റ്റുഡിയോ എന്ന യുട്യൂബ് ചാനലിന് 5,57,000 സ്ബ്സ്ക്രൈബേഴ്സാണ് ഉള്ളത്.
Content Highlights: Skin illusionist Mirjana Kika Milosevic