സോഷ്യല്‍ മീഡിയ കീഴടക്കി ഒരു ആറുവയസുകാരിയുടെ നൃത്തം. സൗത്ത് ആഫ്രിക്കയിലെ പോര്‍ട്ട് എലിസബത്തില്‍ നിന്നുള്ള ഇവാന കോമ്പോബെല്ലാണ് സോഷ്യല്‍ മീഡിയയില്‍ ഒരു കോടിയിലധികം ആളുകളുടെ മനസു കീഴടക്കിയ ആ കൊച്ചു മിടുക്കി. 178000 ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള ഇവാന കോംപെലിന് സൗത്ത് ആഫ്രിക്കയില്‍ നിരവധി ആരാധകരുണ്ട്. എന്നാല്‍ നൃത്തം നടന് വില്‍ സ്മിത്തിന്റെ ശ്രദ്ധയില്‍ പെട്ടതോടെ ഇവാനയുടെ തലവര മാറുകയായിരുന്നു.
വില്‍ സ്മിത്ത് , ഇവാന നൃത്തം ചെയ്യുന്ന വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. ജൂണ്‍ ഒമ്പതിന് പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ തന്നെ 11,320,000 പേര് കണ്ടു കഴിഞ്ഞു. നിരവധിയാളുകളാണ് ഇവാനയുടെ മാസ്മരിക ചുവടുകളെക്കുറിച്ച് പറയുന്നത്. ഒരു ആറുവയസുകാരി ചെയ്യുന്നതിലും ചടുലമായ ചുവടുകളാണ് ഇവാനയുടേത് എന്ന് നൃത്തം കണ്ട എല്ലാവരും ഒരേ ശബ്ദത്തില്‍ പറയുന്നു.
Content Highlights: six year old girls dance video in internet by storm