ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ അനുകരിച്ച് ടിക്‌ടോക്കില്‍ കൈയടി നേടിയ കുഞ്ഞ് ആവര്‍ത്തനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മന്ത്രി കഴിഞ്ഞ ദിവസം നടത്തിയ തീപ്പൊരി പ്രസംഗത്തിന്റെ ചെറിയ ഭാഗമാണ് ഈ ആറുവയസ്സുകാരി ടിക്‌ടോക്കില്‍ അവതരിപ്പിച്ചത്. മന്ത്രിയുടെ കണ്ണടയും സാരിയും ഒന്നും വിട്ടില്ല ഇവള്‍. ശൈലജടീച്ചറായി തന്നെ തകര്‍ത്തു.

വീഡിയോ കണ്ട മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിക്കുകകൂടി ചെയ്തതോടെ ആവര്‍ത്തന സ്റ്റാറായി. ടിക്ടോക്ക് ഇനിയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചുകുറുമ്പി. അച്ഛന്‍ ശബരിയും അമ്മ ജിഷയും ടിക്‌ടോക്ക് താരങ്ങളാണ്. ഈ വീഡിയോ അടിപൊളിയാക്കിയത് ആവര്‍ത്തനയുടെ കഴിവാണെന്ന് അഭിമാനത്തോടെ അവര്‍ പറയുന്നു.  

ശൈലജ ടീച്ചര്‍ വിളിച്ചതിന്റെയും ടിക്‌ടോക്കില്‍ വൈറലായതിന്റെയും സന്തോഷം ക്ലബ് എഫ്.എമ്മുമായി പങ്കുവയ്ക്കുകയാണ് ആവര്‍ത്തന ഈ ഫേസ്ബുക്ക് വീഡിയോയിലൂടെ.

 

Content Highlights: six year old girl's minister Shailaja teacher tiktok video went viral