തിനെട്ടു കഴിഞ്ഞാല്‍ പെണ്‍കുട്ടികളോട് കല്യാണം ആയില്ലേ എന്ന് ചോദിച്ചു മനസ്സമാധാനം കെടുത്തുന്ന സമൂഹമാണ് നമ്മുടേത്. അങ്ങനെ ചോദ്യങ്ങളെ നേരിട്ടു മടുത്തപ്പോള്‍ ഒരു സ്‌കൂള്‍ ടീച്ചര്‍ ചെയ്തത് വളരെ രസകരമായ കാര്യമാണ്. വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. മറ്റാരെയുമല്ല, അവനവനെ തന്നെ.

മുപ്പതു വയസ്സുകഴിഞ്ഞു. ഇനിയും കല്യാണം കഴിക്കുന്നില്ലേയെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങള്‍ കേട്ടുവലഞ്ഞ പട്രീഷ്യ ക്രിസ്റ്റീനയാണ് ഈ വിചിത്രവിവാഹം നടത്തിയത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഒരു സ്‌കൂള്‍ ടീച്ചറാണ്  പട്രീഷ്യ. സ്വന്തം എന്‍ഗേജ്‌മെന്റാണ് പട്രീഷ്യ ആദ്യം നടത്തിയത്. തുടര്‍ന്നായിരുന്നു വിവാഹം. 

വിവാഹം എല്ലാ ആഘോഷങ്ങളോടെയും തന്നെയായിരുന്നു. ആഴ്ചകളോളമെടുത്തു ചടങ്ങുകള്‍ പ്ലാന്‍ ചെയ്തു. വിലകൂടിയ കല്യാണമോതിരവും പൂക്കളും ബൊക്കെയും 7000 രൂപ വിലയുള്ള കല്യാണവസ്ത്രവും വാങ്ങി. ഒട്ടേറെ അതിഥികളെയും കല്യാണത്തിനായി ക്ഷണിച്ചു. ഒന്‍പതു കൂട്ടുകാരുടെ അകമ്പടിയോടെ പട്രീഷ്യ കല്യാണവേദിയിലെത്തി. വരന്‍ ഇല്ലെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം സാധാരണ ഒരു വിവാഹം പോലെ തന്നെ.

വിരലില്‍ സ്വയം കല്യാണമോതിരമിട്ട ശേഷം പട്രീഷ്യ അതിഥികളോട് ഒരു പ്രസംഗം നടത്തി. ഒരാള്‍ക്ക് അവനവനോടുള്ള സ്‌നേഹവും ബന്ധവും തന്നെയാണ് ഏറ്റവും പ്രധാനമായി ജീവിതത്തില്‍ വേണ്ടതെന്ന സന്ദേശം എല്ലാ സ്ത്രീകള്‍ക്കും നല്‍കാനാണ് താന്‍ ഈ വിവാഹം നടത്തിയതെന്നാണ് പട്രീഷ്യ പറഞ്ഞത്. മറ്റൊരാളോടുള്ള പ്രതിബദ്ധത ഊട്ടി ഉറപ്പിക്കും മുന്‍പേ അത് അവനവനോട് തന്നെയാണ് വേണ്ടതെന്നും അവര്‍ പറയുന്നു. സ്വയം സ്‌നേഹിക്കാന്‍ പഠിക്കണമെന്ന സന്ദശമാണ് താന്‍ ഇതിലൂടെ മുന്നോട്ടുവച്ചിരിക്കുന്നതെന്നും പട്രീഷ്യ. 

വിവാഹച്ചടങ്ങുകള്‍ക്കു ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പട്രീഷ്യ പങ്കുവയ്ക്കുകയും ചെയ്തു. പട്രീഷ്യയുടെ കല്യാണത്തിന്  അഭിനന്ദനങ്ങളും ഒപ്പം ധാരാളം വിമര്‍ശനങ്ങളും ലഭിക്കുന്നുണ്ട്. 

Content Highlights: Single teacher marries herself