മ്മ സിന്ധു കൃഷ്ണയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് നടി അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് താരം പിറന്നാളാശംസ നേര്‍ന്നത്. അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന അമ്മയാണ് തന്റെ ജീവിതത്തിലെ നായിക എന്നാണ് അഹാന പറയുന്നത്. 

ജീവിതത്തില്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും അമ്മയെ ചുറ്റിപ്പറ്റിയാകണമെന്നും അമ്മയതില്‍ സന്തുഷ്ടയായിരിക്കണമെന്നും അഭിപ്രായമുണ്ടായിരിക്കണമെന്നും ആഗ്രഹിക്കാറുണ്ട്. അമ്മയെ സന്തോഷിപ്പിക്കാനും അമ്മയ്ക്ക് അഭിമാനം തോന്നാനും ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്. തന്നെക്കൊണ്ടു കഴിയുംവിധം നല്ലൊരു മകളായിരിക്കാന്‍ ശ്രമിക്കും. സിന്ധു കൃഷ്ണ മികച്ച അമ്മയാണ്. പിറന്നാളാശംസ നേര്‍ന്ന് പങ്കുവെച്ച കുറിപ്പില്‍ അഹാന പറയുന്നു. 

തങ്ങളൊന്നിച്ച് ഇനിയും ചെയ്യാനിരിക്കുന്ന കാര്യങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അഹാന കുറിക്കുന്നു. ഇനിയും ഒന്നിച്ച് ഏറെ ചെയ്യാനുണ്ട്. ഒപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് അമ്മയെ ഒരിക്കല്‍ കൊണ്ടുപോകാന്‍ താന്‍ കാത്തിരിക്കുകയാണെന്നും അഹാന പറയുന്നു. 

നടൻ കൃഷ്ണ കുമാറും പ്രിയപത്നിക്ക് പിറന്നാളാശംസ കുറിച്ചിട്ടുണ്ട്. സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെ അം​ഗമായിരുന്ന സിന്ധുവിനെ സാമ്പത്തിക ഭദ്രത ഇല്ലാതിരുന്ന താൻ വിവാഹം കഴിച്ചതിനെക്കുറിച്ചും മക്കൾക്കൊപ്പം തുടർന്നുള്ള സന്തുഷ്ട ജീവിതത്തെക്കുറിച്ചും പങ്കുവെച്ചാണ് കൃഷ്ണകുമാർ പിറന്നാളാശംസിച്ചത്. 

2021ൽ നിന്നും പുറകോട്ടു നോക്കുമ്പോൾ ജീവിതത്തിന്റെ ബാലൻസ് ഷീറ്റിൽ നേട്ടങ്ങളും, ഉയർച്ചകളും, സന്തോഷവും ആണ് കാണുന്നത്. ഈ വിജയത്തിന്റെ ഒക്കെ പിന്നിൽ ഒരു വ്യക്തിയുണ്ട്, കുടുംബത്തിന്റെ അച്ചുതണ്ട് എന്ന് പറയുന്നതാവും ശരി, കാരണം എല്ലാവരും എല്ലാ കാര്യങ്ങൾക്കും സിന്ധുവിനെ ആണ് ആശ്രയിക്കുന്നത്. സിന്ധു ഇന്ന് ഈ സുന്ദര ലോകത്തിൽ വന്നിട്ട് 50 വർഷം.. സിന്ധുവിന്റെ മാതാപിതാക്കൾ സന്തുഷ്ടരാണ്, കൂടെപഠിച്ചവർ, സ്നേഹിതർ, മക്കൾ എല്ലാവരും സിന്ധുവിനാൽ സന്തുഷ്ടരാണ്. ഞാനും. "സ്ത്രീ"യിലെ ഐശ്വര്യമായ സിന്ധുവിന് പിറന്നാളാശംസകൾ- കൃഷ്ണകുമാർ കുറിച്ചു. 

Content Highlights: sindhu krishna birthday, ahan krishna mother, ahana krishna family, ahana krishna sisters, krishnakumar daughters