സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുന്ന കാലമാണിത്. അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സും ഇത്തരത്തില്‍ അക്രമം നേരിട്ട വ്യക്തിയാണ്. തനിക്ക് നേരെ നടന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം . സിമോണ്‍  വേഴ്‌സസ് ഹെര്‍സെല്‍ഫ് എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുഎസ് ജിംനാസ്റ്റിസ്‌ക്‌സിന്റെ ടീം ഡോക്ടര്‍ ലാറി നാസര്‍ പീഡിപ്പിച്ച നിരവധി പേരില്‍ ഒരാള്‍ താനാണെന്ന് ഇവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2018 ല്‍ ഇയാള്‍ക്ക് ശിക്ഷ വിധിച്ചാണ്. സമാനമായ നിരവധി കേസുകളില്‍ ഇദ്ദേഹം പ്രതിയാണ്.

മാര്‍ത്ത കരോലിയുടെ ജിംനാസ്റ്റിക്സിലാണ് ബൈല്‍സ് പരിശീലനം നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലൂടെയാണ് ഇവരുടെ പരിശീലനം കടന്ന് പോവുന്നത്. അവസാനത്തെ ഘട്ടമാണ് തെറാപ്പി. ഇവിടെയാണ് നാസറിനെ നേരിടേണ്ടി വരുന്നത്. അത് ഒരിക്കലും തമാശയല്ല. എനിക്ക് എല്ലാം മനസിലായിരുന്നു. രണ്ട് ദശാബ്ദത്തോളം നാസര്‍ ഇത്തരം ക്രൂര പ്രവൃത്തികള്‍ തുടര്‍ന്നു ബൈല്‍സ് പറയുന്നു.

ഇയാള്‍ നിരവധി പേരെ ഉപദ്രവിച്ചുവെന്ന് വിവരം അറിയാനായി കഴിഞ്ഞു. അന്ന് നേരിട്ട വേദനകളെ ഇന്ന് ശക്തിയാക്കി മാറ്റിയിരിക്കുകയാണ്. ഇതിനെ കുറിച്ചുള്ള കുറിപ്പ് ബൈല്‍സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

ഏഴ് എപ്പിസോഡുകളിലായിട്ടാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. അവസാനം പുറത്തിറങ്ങിയ എപ്പിസോഡായ വാട്ട് മോര്‍ കാന്‍ ഐ സേ എന്ന ഭാഗത്തിലാണ് താന്‍ കടന്ന് വന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് താരം വ്യക്തമാക്കിയത്. ബൈല്‍സിന്റെ ജീവിതമാണ് ഈ ഡോക്യുമെന്ററിയിലൂടെ വെളിച്ചം വീശുന്നത്.

Content Highlights: Simone Biles Opens Up About Being A Survivor Of Sexual Abuse