രോ​ഗ്യകരമായ ജീവിതശൈലിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത താരമാണ് നടി ശിൽപ ഷെട്ടി. ഹെൽത്തി റെസിപ്പികളും യോ​ഗാമുറകളുമൊക്കെ ശിൽപ സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അനുകമ്പയുള്ളവരാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പങ്കുവെക്കുകയാണ് ശിൽപ ഷെട്ടി. 

ജീവിതത്തിൽ എല്ലാവരോടും ദയയുള്ളവരായിരിക്കണമെന്നു പറയുകയാണ് ശിൽപ. ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരാണ് നാം. നിത്യജീവിതത്തിൽ ഒരുപാടുകാര്യങ്ങൾ സംഭവിക്കുന്നുണ്ട്. പക്ഷേ ധീരതയോടെ പോരാട്ടം തുടർന്ന് മുന്നോട്ടുപോകും. നമ്മൾ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അധികമാർക്കും അറിയാനിടയില്ല. അതുപോലെ തന്നെ മറ്റൊരാൾ എന്തിലൂടെയാണ് കടന്നുപോകുന്നതെന്നും നമ്മൾക്കറിയാനിടയില്ല. പ്രിയപ്പെട്ടവരുടെ നഷ്ടമോ, ജോലിഭാരമോ, ജീവിതത്തിലെ സമ്മർദങ്ങളോ, വ്യക്തിപരമായ പ്രശ്നങ്ങളോ ഒക്കെ ഒരു വ്യക്തിയുടെ മനസ്സിനെ തകർത്തേക്കാം, ഈ സാഹചര്യത്തിൽ ചേർത്തു നിർത്തേണ്ട പ്രാധാന്യത്തെക്കുറിച്ചു പങ്കുവെക്കുകയാണ് ശിൽപ. ‌

സമാധാനവും സാഹോദര്യവും പിന്തുടരാനുള്ള മികച്ച വഴി കണ്ടുമുട്ടുന്നവരോ‌ടെല്ലാം അനുകമ്പയുള്ളവരായിരിക്കുക എന്നതാണ്. എളിമയുള്ളവരും മനസ്സിലാക്കുന്നവരും ക്ഷമയുള്ളവരും സ്വീകരിക്കുന്നവരുമാവുക. ആർക്കൊക്കെയാണ് അവ ആവശ്യം വരിക എന്നറിയില്ല. ഏറ്റവുമധികം ആവശ്യമെന്ന് തോന്നുമ്പോൾ ഇത്തരത്തിൽ അപ്രതീക്ഷിതവും അനുകമ്പയാർന്നതുമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടോ എന്നും ശിൽപ ചോദിക്കുന്നു. 

Content Highlights: Shilpa Shetty talks about being kind to everyone