ഫിറ്റ്‌നസ് വിട്ടൊരു കളിയില്ല ബോളിവുഡ് നടി ശില്‍പ ഷെട്ടിക്ക്. താരം മാത്രമല്ല കുടുംബത്തിലെ മറ്റ് അംഗങ്ങളും ഫിറ്റ്‌നസില്‍ ഒട്ടും പുറകില്‍ അല്ലെന്നു തെളിയിക്കുന്നൊരു വീഡിയോ ആണ് ശില്‍പ ഇപ്പോള്‍  പങ്കുവച്ചിരിക്കുന്നത്. 

ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അമ്മ ഉഷാ റാണി കുന്ദ്ര വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് ശില്‍പ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രമേഹ രോഗിയായ അമ്മ വ്യായാമം മുടക്കാറില്ലെന്നും ആരോഗ്യത്തിന് മൂല്യം കൊടുക്കുന്ന അമ്മ പ്രചോദനമാണെന്നും പറഞ്ഞാണ് ശില്‍പ വീഡിയോ പങ്കുവച്ചത്. ശില്‍പയുടെ മകന്‍ വിയാനൊപ്പം ഉഷ സ്‌ട്രെച്ചിങ്ങും എക്‌സര്‍സൈസും ചെയ്യുന്ന വീഡിയോ ആണത്.

'' അറുപത്തിയെട്ടുകാരിയായ എന്റെ അമ്മായിയമ്മ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഞാന്‍ ഒളിഞ്ഞുവന്നപ്പോള്‍.. ഇത് വളരെയധികം പ്രചോദനാത്മകരമാണ്. അമ്മ വളരെയധികം ഡയബറ്റിക് ആണ്, പക്ഷേ എങ്ങനെയാണെങ്കിലും നടക്കാനുള്ള സമയം കണ്ടെത്തും, അതിപ്പോള്‍ വീടിനുള്ളിലായാലും, അതല്ലെങ്കില്‍ യോഗയോ സ്‌ട്രെച്ചിങ്ങോ ചെയ്യും. അമ്മ പിന്തുടരുന്ന അച്ചടക്കത്തെ മാനിക്കുന്നു, അത് അമ്മ ആരോഗ്യത്തെ വലിമതിക്കുന്നു എന്നതാണ് തെളിയിക്കുന്നത്. ഒന്നും ആരംഭിക്കാന്‍ വൈകിയിട്ടില്ലെന്നു തെളിയിക്കുകയാണ് ഈ വീഡിയോ''- ശില്‍പ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 

My 68-year-old Mom-in-law working out and I sneaked up on her... this is sooo inspiring. She’s highly diabetic but just the fact that she takes the time out to walk (even if it’s around the house) or do yoga/stretch or breathe... she makes that effort. I respect the discipline she maintains, only shows that she ‘values’ her health. This video is so inspiring, it is proof that it’s never too late to start. She’s gonna kill me for posting this, but I had to... Love you mom... So grateful for all your blessings and for the fact that you inspire us all❤️🧿🤗🌈 . . . . . #MondayMotivation #20DaysOfGratefulness #Day11 #FitIndia #SwasthRahoMastRaho #gratitude #family #fitness #homeworkout #stayhome #staysafe

A post shared by Shilpa Shetty Kundra (@theshilpashetty) on

ഇത് പോസ്റ്റ് ചെയ്തത് അറിഞ്ഞാല്‍ അമ്മ തന്നെ വച്ചിരിക്കില്ലെന്നും പക്ഷേ തനിക്ക് പോസ്റ്റ് ചെയ്യാതിരിക്കാന്‍ കഴിയില്ലെന്നും ശില്‍പ കുറിക്കുന്നു. 

Content Highlights: Shilpa Shetty shares mother in law working out video