ബോളിവുഡിൽ ഫിറ്റ്നസ് കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് നടി ശിൽപ ഷെട്ടി. ഡയറ്റിങ് സംബന്ധിച്ചും വ്യായാമം സംബന്ധിച്ചുമൊക്കെ ശിൽപ പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരോ​ഗ്യകരമായ ശരീരത്തിനു വേണ്ടി യോ​ഗ ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ശിൽപ പങ്കുവച്ച വീ‍ഡിയോ ആണ് ശ്രദ്ധേയമാകുന്നത്. 

വർക് ഫ്രം ഹോം ആയതോടെ പലരും വീടുകൾക്കുള്ളിൽ തന്നെ ഇരിപ്പാവുകയും നടത്തം പോലുള്ള വ്യായാമം കുറയുകയും ചെയ്തു. ഇത് ശരീരത്തിന്റെ പല ഭാ​ഗങ്ങളിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. പുറംഭാ​ഗവും കഴുത്തും തോൾഭാ​ഗവും കൈകളുമൊക്കെ വേദന അനുഭവപ്പെടുമ്പോഴാണ് പലരും ഇതെക്കുറിച്ചു ശ്രദ്ധിക്കുക തന്നെ ഈ സാഹചര്യത്തിൽ ചെയ്യേണ്ടുന്ന യോ​ഗാ പോസുകളെക്കുറിച്ചാണ് ശിൽപ പങ്കുവെക്കുന്നത്. 

പലരിലും ശാരീരിക വ്യായാമങ്ങൾ കുറഞ്ഞിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ എടുത്തു നടക്കുന്നത് പുറംഭാ​ഗത്തെ നന്നേ ബാധിച്ചു. അങ്ങനെ വ്യാ​ഗ്രാസന, മാർജര്യാസന, ഉത്താനാ വ്യാ​ഗ്രാസന തുടങ്ങിയ ചില യോഗാ പോസുകൾ ശീലിച്ചു തുടങ്ങി. ഇവയെല്ലാം എന്റെ പുറംഭാ​ഗത്തെ ദൃഢമാക്കുകയും അടിവയറിലെ മസിലിനെ ശക്തിപ്പെടുത്തുകയും ചെയ്തു. അരക്കെട്ടിന്റെ ചലനത്തെയും ശരീരത്തിന്റെ മൊത്തം ബാലൻസിനെയും മെച്ചപ്പെടുത്തി. - ശിൽപ കുറിക്കുന്നു. യോ​ഗാ പോസുകൾ ചെയ്യുന്ന വീഡിയോക്കൊപ്പമാണ് ശിൽപ ഇക്കാര്യം കുറിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 

Our bodies are getting rusty without the same movement, agility, and exercise we were accustomed to; before this pandemic hit us. Daily travels have drastically reduced for a majority of us, leaving us with very little physical activity. For me, carrying my 5-month baby is affecting my lower back... So, I’ve been practicing a combination of yoga asanas like Vyaghrasana, Marjariasana, and Utthana Vyaghrasana. This combination gives my body some much-needed stretches & flexes, strengthens my back, and stretches the abdominal muscles. It also improves mobility in the hips, relieves stiffness in the lower back, and improves the body’s balance. Ah! A great way to start my day. How have you begun yours, tell me in the comments? Tag someone who needs #exercise #strengthening. ~ @simplesoulfulapp . . . . . #MondayMotivation #SwasthRahoMastRaho #SimpleSoulful #SSApp #yoga #yogasehihoga #yogi

A post shared by Shilpa Shetty Kundra (@theshilpashetty) on

ലോക്ക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് ഫെബ്രുവരി 15നാണ് ശിൽപ ഷെട്ടി രണ്ടാമതും അമ്മയായത്. വാടക ​ഗർഭധാരണത്തിലൂടെയായിരുന്നു കുഞ്ഞിന്റെ ജനനം. എട്ടുവയസ്സുകാരനായ വിയാൻ എന്നൊരു മകൻ കൂടി ശിൽപയ്ക്കുണ്ട്. 

Content Highlights: Shilpa Shetty's Yoga Tutorial Will Relieve Back Stiffness