തിരക്കേറിയ കായികതാരം എന്ന പദവിയോടൊപ്പം തിരക്കേറിയ അമ്മ എന്ന റോളും മനോഹരമായി കൈകാര്യം ചെയ്യുകയാണ് ലോകടെന്നീസിലെ റാണിയായ സെറീന വില്യംസ്. മകള്‍ അലെക്‌സിസ് ഒളിമ്പ്യ ഒഹാനിയന്‍ ജൂനിയറിനൊപ്പമുള്ള സെറീനയുടെ വീഡിയോ ആണിപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. 

ലോക്ക്ഡൗണ്‍ കാലം മകള്‍ക്കൊപ്പം വ്യായാമം ചെയ്തും ഡാന്‍സ് ചെയ്തുമൊക്കെ വിരസത അകറ്റുകയാണ് സെറീന. മഞ്ഞനിറത്തിലുള്ള ഗൗണ്‍ ധരിച്ച് പാട്ടുപാടി നൃത്തം ചെയ്യുന്ന അമ്മയുടെയും മകളുടെയും വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ബ്യൂട്ടി ആന്‍ഡ് ദി ബീസ്റ്റ് എന്ന ആനിമേഷന്‍ ചിത്രത്തിലെ കഥാപാത്രമായ ബെല്ലയുടേതിന് സമാനമായ വസ്ത്രം ധരിച്ചാണ് ഇരുവരും സ്വയംമറന്നാടുന്നത്. 

''എവരി ഡേ ലൈക് ദ വണ്‍ ബിഫോര്‍'' എന്ന ഗാനം ആലപിച്ചാണ് ഇരുവരും മുറിക്കുള്ളില്‍ നൃത്തം ചെയ്യുന്നത്. സെറീന വീഡിയോ പങ്കുവച്ച് അധികമാവും മുമ്പേ പ്രശസ്തരുള്‍പ്പെടെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. സഹോദരിയും ടെന്നീസ് താരവുമായ വീനസ് വില്യംസും കിടിലന്‍ കമന്റുമായെത്തി. മകളെ താനേറെ സ്‌നേഹിക്കുന്നുവെന്നും പക്ഷേ എന്തിനാണ് അമ്മയും രാജകുമാരിയുടെ വസ്ത്രം ധരിച്ചത് എന്നാണ് വീനസ് കമന്റ് ചെയ്തത്. 

 
 
 
 
 
 
 
 
 
 
 
 
 

Keeping busy

A post shared by Serena Williams (@serenawilliams) on

തന്നെ തോല്‍പ്പിക്കാന്‍ കഴിയാത്ത ഒരേയൊരു എതിരാളി മകള്‍ ഒളിംപിയയാണെന്ന് സെറീന നേരത്തെ പറഞ്ഞിട്ടുണ്ട്. കുടുംബവും കുഞ്ഞും ജോലിയും ഇഷ്ടങ്ങളുമെല്ലാം ഒരുപോലെ കൈകാര്യം ചെയ്യുന്ന സൂപ്പര്‍ഹീറോ ആവുക എന്നതാണ് സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നും ഇവയെല്ലാം തുല്യതയുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നതെന്നും സെറീന പറഞ്ഞിരുന്നു.

2017ലാണ് സെറീനയ്ക്ക് മകള്‍ പിറക്കുന്നത്. തന്റെ ജീവിതത്തെ മകള്‍ മാറ്റിമറിച്ചുവെന്നാണ് സെറീന അന്ന് അഭിപ്രായപ്പെട്ടത്. സെറീനയുടെ ഭര്‍ത്താവായ അലക്‌സിസെ ഒഹാനിയന്‍ കുഞ്ഞിനെ നോക്കാനായി റെഡിറ്റിന്റെ സഹസ്ഥാപകസ്ഥാനം രാജിവച്ചതും വാര്‍ത്തയായിരുന്നു. 

Content Highlights: Serena Williams and her daughter dress up as Belle from Beauty and the Beast