ണ്ണം കുറയ്ക്കണമെന്നും ശരീരവടിവ് നിലനിര്‍ത്തണമെന്നുമൊക്കെ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാവും. എന്നാല്‍ നടപ്പാക്കാനാണ് ബുദ്ധിമുട്ട്. ആദ്യം മുതലുള്ള ശരിയായ വ്യായാമവും ഭക്ഷണ ശീലങ്ങളുമൊക്കെ വേണം അതിന്. ഫിറ്റ്‌നസ്സ് ശീലങ്ങള്‍ മുടങ്ങാതെ നോക്കേണ്ടതിന്റെ ആവശ്യകതയാണ് നടി സമീറ റെഡ്ഡി തന്റെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. രണ്ട് മക്കളുടെ അമ്മയായ താരം തന്റെ ഫിറ്റ്‌നസ്സ് ലക്ഷ്യം ഒരുമാസം വിജയകരമായി പിന്നിട്ടതിനെ പറ്റിയാണ് ആരാധകരോട് പങ്കുവയ്ക്കുന്നത്. 

നാല്‍പ്പത്തിരണ്ടുകാരിയായ സമീറ ഒരു മാസം കൊണ്ട് രണ്ട് കിലോ ഭാരം കുറച്ചതിനെ പറ്റിയാണ് പറയുന്നത്. ' ഒരു മാസം കൊണ്ട് രണ്ട് കിലോ കുറയ്ക്കണം, അതിനുള്ള ശ്രമങ്ങളില്‍ തുടരണം, 92 കിലോയില്‍ നിന്ന്‌ 89.9 കിലോയായിരിക്കുന്നു. ഒരു മാസം കൊണ്ട് ടാര്‍ജറ്റ് കൈവരിച്ചിരിക്കുന്നു.' വീഡിയോക്ക് ക്യാപ്ഷനായി താരം കുറിക്കുന്നത് ഇങ്ങനെ.

'എപ്പോള്‍ ക്ഷീണം തോന്നിയാലും മനസ്സിന് വിഷമം തോന്നിയാലും അങ്ങനെ വികാരങ്ങള്‍ക്കനുസരിച്ച് ഭക്ഷണം വാരിവലിച്ചു കഴിക്കുന്നയാളാണ് ഞാന്‍. എന്നാല്‍ നല്ല ഭക്ഷണ ശീലങ്ങളില്‍ തുടരേണ്ടത് ഇനി ആവശ്യമാണ്. കഴിഞ്ഞ മാസം മുതല്‍ ഫിറ്റ്‌നസ്സ് ഫ്രൈഡേ ഞാന്‍ ശീലമാക്കാന്‍ തീരുമാനിച്ചു. ഈ ട്രാക്കില്‍ പോകാന്‍ എനിക്കൊരു പ്രചോദനം ആവശ്യമാണ്. അതിന് വേണ്ടിയാണ് ഈ ശ്രമങ്ങള്‍. എല്ലാ വെള്ളിയാഴ്ചയും ഇനി ഞാന്‍ എന്റെ ഭാരം എത്രയാണെന്ന് നിങ്ങളോട് പറയും. നമുക്ക് ഒന്നിച്ച് ഈ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കാം.' താരം കുറിക്കുന്നു. 

തന്നെ മാതൃകയാക്കുന്നവര്‍ക്കുള്ള ചെറിയൊരു ഉപദേശവും താരം നല്‍കുന്നുണ്ട്. 'ശരീരഭാരം കുറയ്ക്കാന്‍ നമുക്കെല്ലാം കഴിയും, നമ്മുടേതായ വഴികളിലൂടെ. ആദ്യമാസം ഉറച്ച തീരുമാനവും അതിനായുള്ള ശ്രമങ്ങളുമാണ് വേണ്ടത്.' ഭാരം കുറഞ്ഞതിനെ പറ്റിയുള്ള സന്തോഷം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായും സമീറ പങ്കുവയ്ക്കുന്നുണ്ട്.

Content Highlights: Sameera Reddy shared about the importance of staying focused on  fitness routine