എല്ലാവര്‍ഷവും സെപ്റ്റംബര്‍മാസം നാലാമത്തെ ഞായറാഴ്ചയാണ് അന്താരാഷ്ട്രതലത്തില്‍ പെണ്‍കുട്ടികളുടെ ദിനമായി ആഘോഷിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 26-നാണ് ആ ദിനം. ഒട്ടേറെ പ്രമുഖര്‍ തങ്ങളുടെ പെണ്‍മക്കളെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുകളും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് അവരോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു. 

ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതില്‍ ഏറെ ശ്രദ്ധ നേടി. മകള്‍ സാറ ചെറിയ കുട്ടിയായിരിക്കുമ്പോഴുള്ള ചിത്രം പങ്കുവെച്ചാണ് സച്ചിന്‍ കുറിപ്പെഴുതിയിരിക്കുന്നത്. 

'നീ അടുത്തുള്ളപ്പോള്‍ സമയം സിക്‌സര്‍ പോലെ പറന്നുപോകുന്നു...ഈ ചിത്രത്തില്‍ കാണുന്നതുപോലെ. എന്റെ മടിയില്‍നിന്ന് ഇഴഞ്ഞിറങ്ങിയ നീ സുന്ദരിയായ യുവതിയായി വളര്‍ന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഞാന്‍ നിന്നെക്കുറിച്ചോര്‍ത്ത് ഏറെ അഭിമാനിക്കുന്നു. നിന്നെപ്പോലൊരു മകളെ കിട്ടിയതിന് ഞാന്‍ ഭാഗ്യവാനാണ്'-സച്ചിന്‍ പറഞ്ഞു.

Content highlights: sachin thendulakr on daughters day sara sachin