ഗര്‍ഭപാത്രത്തില്‍ വളര്‍ന്നുവരുന്ന ജീവന്റെ തുടിപ്പു നിലച്ചത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല യാന യത്‌സോവാക്യ എന്ന റഷ്യന്‍ മോഡലിന്. ചാപിള്ളയായി പിറന്ന കുഞ്ഞിന്റെ ശരീരം ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ ഇവര്‍ തന്റെ ആരാധകര്‍ക്കായി പങ്കുവച്ചു. റഷ്യന്‍ മോഡലും ബ്യൂട്ടി വ്ലോഗറും കൂടിയാണ് 27 കാരിയായ യാന.

ആറുമാസം ഗര്‍ഭിണിയായിരുന്നപ്പോഴായിരുന്നു ഭര്‍ത്താവിനും മൂന്നുവയസുകാരിയായ മകൾക്കുമൊപ്പം ഇവർ മാലദ്വീപിലേയ്ക്ക് യാത്രപോയത്. എന്നാല്‍ ഈ സമയം കുഞ്ഞിന്റെ അനക്കം നിലച്ചപോലെ ഇവര്‍ക്ക് തോന്നി. ഇതേത്തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയം മിടിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മോസ്‌കോയിലെത്തി ഇവര്‍ തന്റെ കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍ കുഞ്ഞിന് എങ്ങനെ വീട്ടില്‍ വച്ച് ജന്മം നല്‍കിയെന്ന കാര്യം മോഡല്‍ വ്യക്തമാക്കിയിട്ടില്ല. 

Russian model poses with her stillborn son in heartbreaking photo

എന്റെ കുഞ്ഞിനെ ആര്‍ക്കും കൊടുക്കാന്‍ എനിക്ക് ഇഷ്ടമല്ലായിരുന്നു. അവന്‍ എന്നൊടൊപ്പം തന്നെ വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ആ കുഞ്ഞ് ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമാണ്. ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്ന ഒരു മാലാഖയായി അവന്‍ സ്വര്‍ഗത്തിലുണ്ടാകും-മോഡല്‍ പറഞ്ഞു. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഓരോ അമ്മയ്ക്കും തന്റെ അനുഭവം ഒരു കരുത്താകുമെന്ന് പറഞ്ഞു കൊണ്ടാണ് ഇവര്‍ ജീവന്‍ നഷ്ട്ടപ്പെട്ട കുഞ്ഞിനൊപ്പമുള്ള ചിത്രം 8 ലക്ഷത്തോളം വരുന്ന ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനായി പങ്കുവച്ചത്. തനിക്കു സഹിക്കാവുന്നതിലുമപ്പുറത്താണ് ഈ വേദന. ലോകത്തില്‍ ഒരു അമ്മയക്കും ഇങ്ങനെ ഒരു വേദന സഹിക്കാന്‍ കഴിയില്ല-യാന പറയുന്നു.

Content Highlights:  Russian model poses with her stillborn son in heartbreaking photo