റെ ആരാധകരുള്ള ടിവി താരമാണ് റുബിന ദിലെയ്ക്. എന്നാൽ ആരാധനയുടെ മറവിൽ ബോഡിഷെയിമിങ് നടത്തുന്നവർക്കെതിരെ തുറന്നടിക്കാനും റുബിനയ്ക്ക് മടിയില്ല. ഇപ്പോഴിതാ താൻ വണ്ണം വച്ചതിന്റെ പേരിൽ ക്രൂരമായ ട്രോളുന്നവർക്കെല്ലാം ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് റുബിന. 

അടുത്തിടെയായി റൂബിന സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് കീഴെയെല്ലാം വണ്ണംവച്ചതിനെക്കുറിച്ച് മാത്രം കമന്റുകൾ ഉയരുകയുണ്ടായി. ഈ സാഹചര്യത്തിലാണ് തന്റെ അഭിനയത്തെക്കുറിച്ചോ കഴിവിനെക്കുറിച്ചോ പറയാതെ വണ്ണത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നവർക്ക് മറുപടിയുമായി റുബിന എത്തിയത്. 

ഈ വർഷമാദ്യം കൊറോണ ബാധിച്ച റുബിന ​ഗുരുതരാവസ്ഥയിൽ നിന്നാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. അതിനു പിന്നാലെയാണ് വണ്ണവും കൂടിത്തുടങ്ങിയതെന്ന് റുബിന പറയുന്നു. 

ഒരു അസുഖത്തിൽ നിന്ന് സുഖംപ്രാപിച്ചു വരികയാണ് താൻ. കോവിഡ്കാലത്ത് ശരീരം ഏറെ പ്രയാസങ്ങളിലൂടെ കടന്നുപോവുകയുണ്ടായി. ഒരുമാസത്തോളം കിടക്കയിൽ തന്നെയായിരുന്നു. ശരീരത്തിന് തിരികെ വരാനുള്ള സമയം വേണം.- റുബിന പറഞ്ഞു.

വണ്ണത്തെക്കുറിച്ച് ട്രോളുന്നവരെ വകവെക്കാൻ താനില്ലെന്നും റുബിന പറയുന്നു. പക്ഷേ അവർ തങ്ങളുടെ അതിരുകൾ ലംഘിക്കുന്നുവെന്ന് മനസ്സിലാക്കണം. ഇത് തന്റെ ജീവിതമാണെന്നും അതിന് ഇത്തരത്തിലുള്ള ഓരോ ഘട്ടങ്ങളുണ്ടെന്നും മനസ്സിലാക്കണമെന്നും റുബിന പറഞ്ഞു. 

തന്റെ യഥാർഥ ആരാധകരെ ബഹുമാനിക്കുന്നുവെന്നും എന്നാൽ ഇത്തരത്തിൽ ബോഡിഷെയിമിങ് ചെയ്യുന്നവർ തന്റെ ആരാധകരെന്ന് സ്വയംവിളിക്കരുതെന്നും റുബിന കൂട്ടിച്ചേർത്തു. കുടുംബത്തെക്കുറിച്ചു കൂടി വിമർശനങ്ങൾ കടുത്തതോടെയാണ് പരസ്യ പ്രതികരണവുമായി എത്തിയതെന്നും റുബിന വ്യക്തമാക്കി. 

റുബിന വണ്ണം കുറയ്ക്കാൻ പരിശ്രമിക്കുന്നില്ലെന്ന് പറഞ്ഞ് തന്റെ അമ്മയെയും അച്ഛനെയും ഭർത്താവിനെയും സഹോദരിമാരെയും അകന്ന ബന്ധുക്കളെയുമൊക്കെ ട്രോളന്മാർ ടാ​ഗ് ചെയ്യാൻ തുടങ്ങി. തന്നെ കാണാൻ പ്രായം തോന്നുന്നുവെന്നും വല്ലാതെ വണ്ണം വച്ചുവെന്നും വിമർശിക്കാൻ തുടങ്ങി. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് റുബിനയെ പിന്തുണച്ച് രം​ഗത്തെത്തിയത്. 

Content Highlights: rubina dilaik, body shaming, trolls, body positivity ,cyber bullying