കൊച്ചി: 'ഞാന്‍ ഉണ്ടാക്കുന്ന ഓരോ ഭക്ഷണത്തിനും പിറകില്‍ ഒരു കഥയുണ്ട്, എന്റെ ജീവിതത്തോടു ചേര്‍ന്ന് നില്‍ക്കുന്നവ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ വിഭവത്തിന്റെയും കീഴില്‍ ആ കഥ ഞാന്‍ വിവരിക്കാറുമുണ്ട്'  വെജിറ്റേറിയന്‍ ഭക്ഷണങ്ങളില്‍ വൈവിധ്യങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഇടപ്പള്ളി സ്വദേശിനി കമല ആനന്ദിന്റെ വാക്കുകളാണിവ. പരമ്പരാഗത ഭക്ഷണത്തിലും കമലയുടേതു മാത്രമായ ട്വിസ്റ്റ് ഉണ്ടാകും. മാതള നാരങ്ങ ചായ, ടര്‍മറിക് ലാറ്റെ, ബീറ്റ്‌റൂട്ട് ലാറ്റെ, റോസ് എസന്‍സ് കൊണ്ടുണ്ടാക്കിയ റോസ് മാര്‍ടിനി, വാഴക്കൂമ്പ് സ്റ്റഫ് ചെയ്ത പൂരി, ബീറ്റ്‌റൂട്ട് കാരറ്റ് സൂപ്പ്, ഹോര്‍ളിക്‌സ് മൈസൂര്‍പാക്ക് തുടങ്ങിയവയാണ് വെറൈറ്റികളില്‍ ചിലത്. ചോളം കൊണ്ടും മറ്റ് നവധാന്യങ്ങള്‍ കൊണ്ടും സ്‌നാക്‌സ് മുതല്‍ വിഭവസമൃദ്ധമായ ഭക്ഷണം വരെ കമലയുടെ ലിസ്റ്റിലുണ്ട്. കഴിഞ്ഞ ഓണം നാളുകളില്‍ ഒരൂകൂട്ടം പുതിയ വിഭവങ്ങളുമായാണ് കമല എത്തിയത്. റോസാപ്പൂ രസം, ഓട്‌സ് കാരറ്റ് പ്രഥമന്‍, കാപ്‌സികം സാമ്പാര്‍, പ്ലം പുളിശ്ശേരി, ഓറഞ്ച് തൊലി ഇഞ്ചിക്കറി തുടങ്ങിയ വിഭവങ്ങളാണ് അവയില്‍ ചിലത്. ഇതു കൂടാതെ െബ്രഡ് ഹല്‍വ, പൈനാപ്പിള്‍ ജിഞ്ചര്‍ ടീ, റോസ് മില്‍ക്ക് ആന്‍ കോള്‍ഡ് കോഫി എന്നിവയും കര്‍ക്കടക മാസത്തില്‍ കരുപ്പെട്ടി കഷായവും കമല തയ്യാറാക്കിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kamala Anand (@kamala_anand)

കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ വ്യത്യസ്ത ഭക്ഷ്യവിഭവങ്ങള്‍ തിരഞ്ഞെടുക്കുകയും അവ യോജിപ്പിച്ചാല്‍ എന്ത് വിഭവം തയ്യാറാകുമെന്നുമെല്ലാം ചിന്തിക്കാറുണ്ട്. ഗൂഗിളില്‍ കാണുന്ന വിഭവങ്ങള്‍ തയ്യാറാക്കുകയല്ല മറിച്ച് സ്വന്തമായ ചിന്തയിലൂടെയാണ് കമല ഭക്ഷണം പാചകം ചെയ്യുന്നത്. ബ്രാഹ്മണ കുടുംബാംഗമായതിനാല്‍ സസ്യാഹാരം മാത്രമാണ് കഴിച്ചിരുന്നത്. 1991ല്‍ അഭിഭാഷകയായി എന്റോള്‍ ചെയ്‌തെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ സാധിച്ചില്ല.

വിവാഹം വരെ അമ്മയെ സഹായിക്കല്‍ മാത്രം ചെയ്തിരുന്ന പെണ്‍കുട്ടിയാണ് പിന്നീട് സ്വന്തം ക്രിയേറ്റിവിറ്റി ഉപയോഗിച്ച് വിഭവങ്ങള്‍ തയ്യാറാക്കുന്നത്. മക്കളും ഭര്‍ത്താവും ഭക്ഷണപ്രിയരായതോടെയാണ് തന്റെ കരവിരുതുകള്‍ അടുക്കളയില്‍ പരീക്ഷിക്കാന്‍ തുടങ്ങിയത്. മകന്‍ ഭവന്‍സില്‍ പഠിക്കുന്ന സമയമാണ് തന്റെ കഴിവ് സ്വയം ബോധ്യപ്പെട്ടു തുടങ്ങിയത്. ഭവന്‍സില്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമായിരുന്നു അനുവദിച്ചിരുന്നത്. അവന് കൊടുത്തുവിടുന്ന ഭക്ഷണം അവന് കിട്ടുന്നില്ലെന്ന പരാതിയുമായാണ് മകന്‍ എത്തുന്നത്. പിന്നീട് കൂട്ടുകാര്‍ക്കു കൂടി ഭക്ഷണം കൊടുത്തുവിടാന്‍ തുടങ്ങി. വെജിറ്റേറിയന്‍ ആണെങ്കിലെന്താ കമല ആന്റി ഉണ്ടെങ്കില്‍ വ്യത്യസ്ത വിഭവങ്ങള്‍ കിട്ടുമല്ലോ എന്ന കമന്റുകള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വഴികാട്ടിയായി. പരീക്ഷണങ്ങള്‍ പാളിപ്പോയ സമയങ്ങളും ഉണ്ടായിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kamala Anand (@kamala_anand)

അതുകൊണ്ട് ആദ്യ പരീക്ഷണത്തില്‍ വളരെ കുറച്ചു മാത്രമേ തയ്യാറാക്കൂ. മകളുടെ നിര്‍ബന്ധത്തിനൊടുവിലാണ് ഉണ്ടാക്കുന്ന വിഭവങ്ങള്‍ ഇന്‍സ്റ്റയിലൂടെ ഫീച്ചര്‍ ചെയ്യാന്‍ തുടങ്ങിയത്. പോസ്റ്റ് ചെയ്യുമ്പോള്‍ അതിന് അനുസൃതമായ കുറിപ്പുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും എഴുതാനും കമല ശ്രദ്ധിക്കാറുണ്ട്. കുറിപ്പുകളോടൊപ്പം റെസിപ്പികള്‍ കുറിക്കാറില്ല, മറിച്ച് ആവശ്യപ്പെടുന്നവര്‍ക്ക് അവ നല്‍കുകയാണ് പതിവെന്ന് കമല പറയുന്നു. രണ്ടായിരത്തിനു മുകളില്‍ ഫോളോവേഴ്‌സാണ് കമലയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kamala Anand (@kamala_anand)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kamala Anand (@kamala_anand)

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kamala Anand (@kamala_anand)

 

Content Highlights: rosapoo rasam to capsicum sambar kamala anand love for food making