ത്രയൊക്കെ മിനക്കെട്ടായാലും ശരി ഈ വണ്ണത്തിലെന്തെങ്കിലും മാറ്റമുണ്ടായെങ്കില്‍ എന്ന് ആവലാതിപ്പെടുന്നവര്‍ കുറവല്ല. വണ്ണംകുറച്ച പലരുടെയും കഥകള്‍ ഇത്തരക്കാര്‍ക്ക് പ്രചോദനവുമാകും. ഇത്തരത്തില്‍ താന്‍ വണ്ണം കുറച്ചത് എങ്ങനെയെന്നു പങ്കുവെക്കുകയാണ് ഗായിക റിമി ടോമി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വണ്ണംകുറച്ച കഥ റിമി പങ്കുവെക്കുന്നത്. 

വണ്ണംകുറച്ചതെങ്ങനെയെന്ന് പങ്കുവെക്കുമോയെന്ന തുടര്‍ച്ചയായ ആരാധകരുടെ ചോദ്യത്തെത്തുടര്‍ന്നാണ് താന്‍ സ്വീകരിച്ച ഡയറ്റ് പ്ലാന്‍ പങ്കുവെക്കാന്‍ തീരുമാനിച്ചതെന്ന് റിമി പറയുന്നു. കൃത്യമായ വ്യായാമം വണ്ണംകുറയ്ക്കല്‍ പ്രക്രിയയില്‍ നിര്‍ബന്ധമാണെന്നു പറയുന്നു റിമി. വ്യായാമം മുടക്കുകയും ഭക്ഷണത്തില്‍ നിയന്ത്രണമില്ലാതിരിക്കുകയും ചെയ്താല്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ വണ്ണംവെക്കാനിടയുണ്ടെന്നും റിമി പറയുന്നു. 

കീറ്റോ ഡയറ്റിലൂടെ താന്‍ വണ്ണം ഏറെ കുറച്ചെങ്കിലും കൊളസ്‌ട്രോള്‍ കൂടുകയായിരുന്നു. തുടര്‍ന്ന് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് എന്ന രീതിയാണ് താന്‍ പിന്തുടര്‍ന്നത്. ഡയറ്റിന്റെ സമ്മര്‍ദം ഇല്ലാതെ പിന്തുടരാം എന്നതാണ് ഇതിന്റെ പ്രത്യേകതയെന്നും സമയമാണ് പ്രധാനമെന്നും റിമി പറയുന്നു. 

എട്ടു മണിക്കൂര്‍ ഭക്ഷണം കഴിക്കുകയും ബാക്കിയുള്ള പതിനാറു മണിക്കൂര്‍ ഫാസ്റ്റ് ചെയ്യുകയും ആണിതില്‍. ഇഷ്ടമുള്ള രീതിയില്‍ ഓരോരുത്തര്‍ക്കും സമയം നിശ്ചയിക്കാമെന്നും റിമി പറയുന്നു. വൈകി എഴുന്നേല്‍ക്കുന്നതുകൊണ്ട് ഉച്ചയ്ക്ക് ഒരുമണി തൊട്ട് രാത്രി ഒമ്പതു വരെയുള്ള സമയമാണ് താന്‍ തിരഞ്ഞെടുത്തിരുന്നതെന്ന് റിമി. 

എഴുന്നേറ്റയുടന്‍ ചെറുചൂടുവെള്ളത്തില്‍ നാരങ്ങപിഴിഞ്ഞ് കുടിക്കും. ബ്ലാക്ക് കോഫി പഞ്ചസാരയില്ലാതെയാണ് കുടിക്കുക. ഉച്ചയ്ക്ക് ഒരുമണിക്കാണ് ആദ്യഭക്ഷണം. പഴങ്ങളോ പച്ചക്കറിയോ കഴിച്ചാണ് തുടങ്ങുക. ഗ്രില്‍ഡ് ചിക്കന്‍, ചപ്പാത്തി, അരിയാഹാരം തുടങ്ങിയവയൊക്കെ മിതമായ അളവില്‍ കഴിക്കുന്നതായിരുന്നു ശീലം. ഇടയ്ക്ക് വിശന്നാല്‍ ആല്‍മണ്ട്‌സ്, ബദാം, കാഷ്യൂനട്ട് തുടങ്ങിയവയൊക്കെ കഴിക്കും. പഴങ്ങള്‍, പീനട്ട് ബട്ടര്‍ തുടങ്ങിയവയും കഴിക്കും. രാത്രിയില്‍ മുട്ട, ഗ്രീന്‍ സലാഡ് തുടങ്ങിയവയെല്ലാം കഴിക്കും. 

പരമാവധി എണ്ണപ്പലഹാരങ്ങള്‍ കുറയ്ക്കുമായിരുന്നു. കഴിക്കുന്നതിന്റെ അളവു കുറയ്ക്കുകയും ചെയ്തു. ദിവസവും ഭാരം പരിശോധിച്ചിരുന്നത് പ്രചോദനം വര്‍ധിപ്പിച്ചുവെന്നും റിമി പറയുന്നു. 

Content Highlights: Rimi tomy sharing weight loss diet plan