മനത്തമുള്ള ഒരു നായക്കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. ചെന്നൈ സ്വദേശിനിയായ കൃതിക കുമാരിക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് ചവറ്റുകൂനയില്‍ നിന്ന് നാലു പട്ടിക്കുട്ടികളെ കിട്ടിയത്. വീട്ടില്‍ കൊണ്ട് വന്ന് ആഹാരം നല്‍കിയപ്പോള്‍ നാലുപേരും ഉഷാറായി. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് കൃതിക അത് ശ്രദ്ധിച്ചത്. നാലുപേരില്‍ ഒരു നായക്കുട്ടിയുടെ നെറ്റിയില്‍ മാത്രം വെളുത്ത നിറത്തില്‍ ഒരു ഹൃദയ ചിഹ്നം. 

അതോടെ കൃതിക വാലന്റൈന്‍സ്‌ഡേയ്ക്ക് തന്നെ നെറ്റിയില്‍ ഹൃദയചിഹ്നമുള്ള വെളുമ്പിക്ക് സ്‌നേഹിക്കാന്‍ ഒരു വീടും വീട്ടുകാരും വേണമെന്ന് പരസ്യം നല്‍കുകയായിരുന്നു. ഇതോടെ കുഞ്ഞുനായ സോഷ്യല്‍ മീഡിയില്‍ താരമായി. അപൂര്‍വ ഡിസൈനിലുള്ള നായക്കുട്ടിക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി ആവശ്യക്കാര്‍ എത്തി എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇതിനെ ആര്‍ക്ക് നല്‍കണം എന്ന കാര്യത്തില്‍ കൃതിക ഒരു തീരുമാനം എടുത്തിട്ടില്ല എന്നാണ് അറിവ്. ഈ സുന്ദരിക്കുട്ടിക്ക് ഇപ്പോള്‍ രണ്ടു മാസമാണ് പ്രായം.

Content Highlights: puppy having a heart shaped symbol on forehead seeks home