സെലിബ്രിറ്റികൾ അണിയുന്ന വസ്ത്രവും ആഭരണങ്ങളുമൊക്കെ ജീവിതത്തിലും പകർത്താൻ ശ്രമിക്കുന്നവരുണ്ട്. സ്റ്റൈലിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് നടി പ്രിയങ്ക ചോപ്ര. താരം ഇപ്പോൾ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകർ ചർച്ച ചെയ്യുന്നത്. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡറി ബൾ​ഗരി പുറത്തിറക്കിയ മംഗല്‍സൂത്ര ധരിച്ചു നിൽക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. പിന്നാലെ പ്രിയങ്കയുടെ ലുക്കിനെ പ്രശംസിച്ചവർക്കൊപ്പം വിമർശിച്ചവരും ഏറെയാണ്. 

ഈ ഓ​ഗസ്റ്റിലാണ് പ്രിയങ്ക ബൾ​ഗരിയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതയായത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബൾ​ഗരി ആദ്യമായി ഇന്ത്യൻ ആഭരണം തയ്യാറാക്കി പുറത്തിറക്കുന്നത്, അതൊരു മംഗല്‍സൂത്രയായിരുന്നു.  വോ​ഗിന്റെ കവർ ചിത്രത്തിലാണ് പ്രിയങ്ക ആ മംഗല്‍സൂത്ര ധരിച്ച ചിത്രം പങ്കുവച്ചത്. പതിനെട്ടു കാരറ്റിന്റെ ലക്ഷ്വറി മാല ഒറ്റകാഴ്ചയിൽ തന്നെ ആരാധക മനംകവർന്നു. 

വിലപിടിപ്പുള്ള കല്ലുകളും വജ്രവും സ്വർണവും ചേർത്തു തയ്യാറാക്കിയ മംഗല്‍സൂത്രയുടെ വില മൂന്നരലക്ഷത്തോളമാണ്. പ്രിയങ്കയുടെ മംഗല്‍സൂത്ര ലുക്കിനെ അഭിനന്ദിച്ച് നിരവധി പേർ രം​ഗത്തെത്തിയതിനൊപ്പം തന്നെ വിമർശനവുമായി വന്നവരും കുറവല്ല.

വിവാഹശേഷം ധരിക്കുന്ന മംഗല്‍സൂത്ര അണിഞ്ഞ് നിന്നതിലൂടെ പ്രിയങ്ക പാട്രിയാർക്കിയെയും അടിച്ചമർത്തലിനേയും കൂടിയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നു പറഞ്ഞാണ് പലരും കമന്റ് ചെയ്തത്. ഈ മാല കിട്ടാൻ ഇനി വിവാഹം കഴിക്കേണ്ടി വരുമോ എന്ന് നർമം കലർത്തി കമന്റ് ചെയ്യുന്നവരുമുണ്ട്. 

Content Highlights: Priyanka Chopra Promotes 'Mangalsutra' Worth Rs 3 Lakhs By Bvlgari