ദ്യത്തെ കണ്‍മണിയേ കാണാതെ ഭാര്യ ലോകത്തോട് വിട പറഞ്ഞു. പക്ഷേ ആ വേദനയില്‍ തളര്‍ന്നിരിക്കാതെ ഭാര്യയുടെ അവയവങ്ങള്‍ യുവാവ് പ്രണയദിനത്തില്‍ ദാനം ചെയ്തു. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി ഗൗതം രാജാണ് ഭാര്യ കോകിലയുടെ അവയവങ്ങള്‍ പ്രണയദിനത്തില്‍ ദാനം ചെയ്തത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭാരക്കുറവ് മൂലം കോകിലയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഡോക്ടര്‍മാര്‍ പറഞ്ഞ തിയ്യതിക്കു മുമ്പേ കോകിലയെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ ആദ്യത്തെ കണ്‍മണിക്ക് ജന്മം നല്‍കിയതിനു ശേഷം ഫെബ്രുവരി 14 പ്രണയദിനത്തില്‍ കോകില മരണത്തിനു കീഴടങ്ങി. ഫെബ്രുവരി അഞ്ചിന് കോകിലയുടെ ആരോഗ്യനില വളരെ മോശമാവുകയും ചുഴലി ഉണ്ടാവുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ഓരോ നിമിഷവും കോകിലയുടെ ആരോഗ്യനില വഷളായിത്തുടങ്ങി. തുടര്‍ന്ന് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. എന്നാല്‍ പ്രസവശേഷം അബോധാവസ്ഥയിലായ കോകിലയ്ക്ക് മസ്തിഷ്കാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മരണത്തിനു കീഴടങ്ങി. 

ഏറെ വേദനയോടെ ഗൗതം തന്റെ ഭാര്യയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാവുകയായിരുന്നു. ഭാര്യയുടെ ഓര്‍മകള്‍ എന്നും നിലനില്‍ക്കാന്‍ അവളുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ജീവന്‍ നല്‍കണമെന്ന ചിന്തയില്‍ നിന്നാണ് ഗൗതം ഇങ്ങനെ ചെയ്തത്. കോകിലയുടെ ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയ്ക്കും കരളും കണ്ണുകളും സി.എം.സി ആശുപത്രിയ്ക്കും കൈമാറി. കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു ഗൗതം രാജും കോകിലയും വിവാഹിതരായത്.

Content Highlights: Pregnant woman dies due to cerebral haemorrhage; husband donates her organs on Valentines day