ഗായിക കാറ്റി പെറി തന്റെ മാതൃത്വം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. കാമുകൻ ഓർലാൻഡോ ബ്ലൂമും താനും മാതാപിതാക്കളായ വിവരം കാറ്റി പെറി സമൂ​ഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മാതൃത്വത്തെക്കുറിച്ചുള്ള വലിയ തെറ്റിദ്ധാരണ എന്നുപറഞ്ഞ് കാറ്റി പങ്കുവച്ച ട്വീറ്റാണ് ശ്രദ്ധേയമാകുന്നത്. 

അമ്മയാവുക എന്നത് ഒരു മുഴുവൻ സമയ ജോലിയല്ല എന്ന ധാരണ തെറ്റാണെന്ന് കാറ്റി പറയുന്നു. അമ്മയായതിനുശേഷം ഇടവേള കഴിഞ്ഞ് തിരികെ ജോലിക്കെത്തുന്നത് നീണ്ട അവധിക്കാലം കഴിഞ്ഞല്ല മറിച്ച് മറ്റൊരു മുഴുവൻ സമയ ജോലിക്ക് ശേഷമാണ് എന്ന് കാറ്റി പറയുന്നു. 

തീർന്നില്ല അമ്മമാരെ വിളിച്ച് അവരെ എത്ര സ്നേഹിക്കുന്നുണ്ടെന്ന് പറയുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനൊപ്പം ശമ്പളമുള്ള കുടുംബ അവധിക്ക് വേണ്ടി വാദിക്കാനും പറയണമെന്ന് കാറ്റി കൂട്ടിച്ചേർക്കുന്നു. 

ജോലിക്കാരായ അമ്മമാർ വീട്ടിലും ഔദ്യോ​ഗിക ഇടങ്ങളിലും മുഴുവൻ സമയ ജോലിക്കാരാണെന്നു പറഞ്ഞുവെക്കുകയാണ് കാറ്റി. മാസങ്ങൾക്കു മുമ്പാണ് കാറ്റി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. 

Content Highlights: Pop singer Katy Perry says being a mom is a full time job