നിരവധി ആരാധകരുള്ള പോപ്​ഗായികയാണ് ഇരുപത്തിയൊന്നുകാരിയായ മേറ്റ. അമേരിക്കക്കാരിയായ മേറ്റ തന്റെ വിശേഷങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ വീഡിയോയിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. സം​ഗീത വീഡിയോ ഷൂട്ടിനിടെ തന്നെ പാമ്പ് കടിക്കുന്ന വീഡിയോ ആണ് മേറ്റ പങ്കുവെച്ചിരിക്കുന്നത്. 

ഒരു കാർ‌പെറ്റിൽ കിടക്കുന്ന മേറ്റയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. രണ്ടു പാമ്പുകൾക്ക് നടുവിൽ കറുത്ത വസ്ത്രം ധരിച്ച് മേറ്റ കിടക്കുന്നത് കാണാം. ഷൂട്ടിങ് പുരോ​ഗമിക്കുന്നതിനിടയിൽ പാമ്പുകളിലൊന്ന് ശരീരത്തിൽ കയറി മേറ്റയുടെ താടിയിൽ കടിക്കുന്നതാണ് വീഡിയോയിലുള്ളത്. വേദന കൊണ്ട് പാമ്പിനെ മേറ്റ നീക്കിമാറ്റുന്നതു കാണാം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Maeta (@maetasworld)

നിങ്ങൾക്കു വേണ്ടി  ഒരു വീഡിയോ തയ്യാറാക്കുമ്പോൾ ഞാൻ കടന്നുപോകുന്ന അവസ്ഥ എന്നുപറഞ്ഞാണ് മേറ്റ വീഡിയോ പങ്കുവച്ചത്. നാലുലക്ഷത്തിൽ‌പരം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. ഷൂട്ടിനു വേണ്ടി ഉപയോ​ഗിച്ച പാമ്പുകളൊന്നും വിഷമില്ലാത്തവയാണെന്ന് പീപ്പിൾ മാ​ഗസിൻ റിപ്പോർട്ട് ചെയ്തു. 

Content Highlights: pop singer bitten by snake during music video shoot