ര്‍ഷങ്ങള്‍ക്ക് മുമ്പേ പലവഴി വേര്‍പിരിയുക. പിന്നീട് കണ്ടുമുട്ടുക, അതും ഒരു ശാസ്ത്രപ്രദര്‍ശനത്തില്‍ വച്ച്... ഈ സഹോദരിമാരുടെ ജീവിതകഥ കേട്ടാല്‍ സിനിമാക്കഥയാണോ എന്ന് തോന്നിപ്പോകും. പക്ഷേ സിനിമയല്ല. ഹൈദരാബാദിലാണ് ഈ സംഭവം. ഒരു ശാസ്ത്രമേളയില്‍ നിന്നുള്ള ഫോട്ടോകള്‍ കണ്ടാണ് രണ്ട് സഹോദരിമാര്‍ അവരുടെ വേര്‍പിരിഞ്ഞ ഇളയസഹോദരിയെ കണ്ടെത്തിയത്.

ഹൈദരാബാദ് ഡിസ്ട്രിക്ട് വെല്‍ഫെയര്‍ ഓഫീസിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഇപ്പോള്‍ പന്ത്രണ്ടും പതിനാലും വയസ്സുള്ള രണ്ട് സഹോദരിമാരെ അവരുടെ രക്ഷിതാവ് മരിച്ചതിനുശേഷം മൂന്ന് വര്‍ഷം മുമ്പ് ഒരു സര്‍ക്കാര്‍ അനാഥാലയത്തിലേക്ക് കൊണ്ടുപോയി. പിതാവ് മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. സംസ്ഥാനത്തെ അനാഥാലയങ്ങളിലെ കുട്ടികള്‍ക്കായി പല പരിപാടികളും സര്‍ക്കാര്‍ സംഘടിപ്പിക്കാറുണ്ട്. അത്തരത്തില്‍ ഒരു ശാസ്ത്രപ്രദര്‍ശനം ഈ വര്‍ഷം ആദ്യം നടന്നിരുന്നു. അവിടെ നടന്ന പരിപാടികളുടെ ചിത്രങ്ങള്‍ ഈ പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന സ്ഥാപനത്തിലും ലഭിച്ചു. അതിലുള്ള ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരിക്ക് ഈ പെണ്‍കുട്ടികളുമായി സാമ്യം തോന്നുകയായിരുന്നു. അവിടേക്ക് കൊണ്ടുവരുമ്പോള്‍ മുത്തശ്ശിക്കൊപ്പം താമസിക്കുന്ന മൂന്നാമത്തെ സഹോദരിയുണ്ടെന്ന് അവര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു, പക്ഷെ അവര്‍ക്ക് അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

രണ്ട് വര്‍ഷം മുമ്പ് അവരുടെ മുത്തശ്ശിയും മരിച്ചപ്പോള്‍, മൂന്നാമത്തെ സഹോദരിക്ക് തെരുവുകളില്‍ ജീവിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതായി. തെരുവുകളില്‍ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനുള്ള സംരംഭമായ ഓപ്പറേഷന്‍ മുസ്‌കാനിന്റെ ഭാഗമായി ആ കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.

''ഞങ്ങള്‍ ഇളയ കുട്ടിയെ കണ്ടെത്തുമ്പോള്‍ അവള്‍ക്ക് നാലോ അഞ്ചോ വയസ്സായിരുന്നു പ്രായം. ഞങ്ങള്‍ അവളെ അമീന്‍പൂരിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. 2020 ഏപ്രിലില്‍ അവളെ അമീര്‍പേട്ടിലെ ഒരു സര്‍ക്കാര്‍ സാമൂഹ്യക്ഷേമ സ്ഥാപനത്തിലേക്ക് മാറ്റി. എന്നാല്‍ ഇത്രയും കാലം, പെണ്‍കുട്ടി ഒരിക്കലും അവള്‍ക്ക് സഹോദരിമാരോ കുടുംബമോ ഉണ്ടെന്ന് പറഞ്ഞിരുന്നില്ല.' ഹൈദരാബാദ് ജില്ലാ വെല്‍ഫെയര്‍ ഓഫീസര്‍ പറയുന്നതിങ്ങനെ. പിന്നീട് ഡി.എന്‍.എ പരിശോധന നടത്തിയാണ് ഇവര്‍ സഹോദരിമാരാണെന്ന് തീര്‍ച്ചപ്പെടുത്തിയത്.

Content Highlights: Photos from science fair reunite three orphan sisters in Hyderabad