കുട്ടികളുടെ മുഖത്തേയ്ക്ക് ഒന്നു സൂക്ഷിച്ച് നോക്കിക്കേ... 'എന്തോ എവിടെയോ ഒരു കുഴപ്പമില്ലെ...' പതിനൊന്നു വര്‍ഷമായി കുട്ടികളുടെ ചിത്രങ്ങള്‍ എടുക്കുന്ന ഫോട്ടോഗ്രാഫറാണ് എമി ഹേഹല്‍. 36 വയസുകാരിയായ ഈ ഫോട്ടോഗ്രാഫര്‍ ഇന്ത്യനോയിലെ ഷെല്‍ബിവില്ല സ്വദേശിനിയാണ്. എമി എഡിറ്റ് ചെയ്ത കുട്ടികളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. താന്‍ എടുക്കുന്ന കൊച്ചുകുട്ടികളുടെ ചിത്രങ്ങള്‍ക്ക് പല്ലുവച്ചുകൊടുത്ത് ചിത്രം രസകരമാക്കുകയാണ് എമി. ഒരു സുഹൃത്ത് എഡിറ്റ് ചെയ്ത ചിത്രം കണ്ടപ്പോഴാണ് എമിക്ക് താന്‍ എടുക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രത്തിന് ഒരു പല്ലുവച്ചു കൊടുത്താലോ എന്ന ആശയം തോന്നിയത്. 

women

കുട്ടികളുടെ മാതാപിതാക്കള്‍ക്കും ഇതിനോട് എതിര്‍പ്പുണ്ടായിരുന്നില്ല. അതോടെ മാതാപിതാക്കളുടെ അനുവാദത്തോടെ എമി പാല്‍പ്പല്ലുപോലും വരാത്ത കുരുന്നുകള്‍ക്ക് വലിയ പല്ലുകള്‍ എഡിറ്റ് ചെയ്തു നല്‍കി.കുട്ടികളുടെ സാധാരണ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായതുകൊണ്ട് തന്നെ എമിയുടെ ചിത്രങ്ങള്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. വിഷമിച്ചിരിക്കുന്നവരില്‍ പോലും തന്റെ ചിത്രം ചിരിപടര്‍ത്തിയെന്ന് എമി പറയുന്നു.  മറ്റുള്ളവരെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും താന്‍ എഡിറ്റ് ചെയ്ത ചിത്രങ്ങളിലുടെ ഇത് സാധിക്കുന്നുണ്ട് എന്നും എമി പറഞ്ഞു.. ആളുകള്‍ക്ക് ഈ ചിത്രം ഇഷ്ടമാകാന്‍ കാരണം ആ കുഞ്ഞുമുഖത്ത് വിരിയുന്ന പല്ലുള്ള ചിരിയാണ് എന്ന് എമി തന്നെ പറയുന്നു. 

women

കുട്ടികളുടെ ചിത്രങ്ങള്‍ എടുത്ത ശേഷം അവരുടെ മുഖത്ത് ചിരി നല്‍കി അവര്‍ക്ക് പല്ല് വച്ചു കൊടുക്കുകയാണ് എമി ചെയ്യുന്നത്. തന്റെ ആല്‍ബത്തില്‍ അത്യന്തം രസകരമായ ചിത്രങ്ങളാണ് ഉള്ളത്. ചില ചിത്രങ്ങള്‍ കാണുമ്പോള്‍ വളരെ ആവേശം തോന്നാറുണ്ടെന്ന് എമി പറയുന്നു. എമി ഫേസ്ബുക്കില്‍ പങ്കുവച്ച പല്ലുകാട്ടി ചിരിക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രങ്ങള്‍ക്ക് നിരവധി ആരാധകരും ഉണ്ട്. അരലക്ഷത്തിലധികം ഷെയറുകളും ഉണ്ട്. ഇപ്പോള്‍ കോഫീക്രിക്ക് സ്റ്റുഡിയോ എന്ന തന്റെ സ്റ്റുഡിയോയില്‍ എത്തുന്ന ഓരോ കുട്ടികള്‍ക്കും താന്‍ ഇങ്ങനെ പല്ലുവച്ചു നല്‍കാറുണ്ട്  ഈ രസകരമായ പ്രവൃത്തി ഇനിയും തുടരുമെന്നും എമി പറയുന്നു.

women
ചിത്രത്തിനൊപ്പം എമി ഹേഹല്‍

കുട്ടികളുടെ ചിത്രത്തിന് ഇ്രത രസകരമായ എഡിറ്റിങ്ങ് നടത്താനും അത് ഷെയര്‍ ചെയ്യാനും അനുവദിച്ച കുട്ടികളുടെ മാതാപിതാക്കളാണ് തന്റെ പ്രചോദനം എന്നും എമി പറയുന്നു.

Photographer edits toothy grins on professional baby pictures