ബോളിവുഡിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവർന്ന താരമാണ് നടി പരിണീതി ചോപ്ര. കസിൻ പ്രിയങ്ക ചോപ്രയുടെ പാത പിന്തുടർന്ന് അഭിനയലോകത്തെത്തും മുമ്പ് ഒരിക്കലും ഓർക്കാനിഷ്ടമില്ലാത്തൊരു കാലമുണ്ട് പരിണീതിക്ക്. അത് തന്റെ കോളേജ് കാലമാണെന്നു പറയുന്നു പരിണീതി, അതിനൊരു കാരണവുമുണ്ട്. 

അമിതവണ്ണത്താൽ കഷ്ടപ്പെട്ട കാലം എന്നതുകൊണ്ടാണ് പരിണീതിക്ക് കോളേജ് കാലത്തോട് അത്ര മതിപ്പില്ലാത്തത്. വണ്ണം കൂടുതലാണെന്നതും ആരോ​ഗ്യവതിയായിരുന്നില്ലെന്നും പരിണീതി പറയുന്നു. അന്നത്തെ ചിത്രങ്ങൾ പലതും ഇപ്പോഴും ഭീതിപ്പെടുത്തുന്നതാണെന്നും പരിണീതി. 

വണ്ണം കൂടുതലുണ്ടായിരുന്ന ആ കാലം ജീവിതത്തിൽ നിന്ന് മായ്ച്ചു കളയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് താൻ ആ​ഗ്രഹിക്കാറുണ്ടെന്ന് പരിണീതി. ഇന്ന് താൻ ആരോ​ഗ്യത്തിനും ജീവിതത്തിനും കൂടുതൽ കരുതൽ നൽകുന്നുണ്ട്. വണ്ണമുണ്ടായിരുന്ന കാലത്ത് പലപ്പോഴും താൻ വൈകാരികമായി ഏറെ തളർന്നിരുന്നുവെന്നും പരിണീതി. 

ബിടൗണിലേക്ക് വരും മുമ്പ് എൺപത്തിയാറു കിലോയോളമായിരുന്നു പരിണീതിയുടെ ഭാരം. കർശനമായ ഡയറ്റും വർക്കൗട്ടും പിന്തുടർന്നതുമൂലമാണ് ഇരുപത്തിയെട്ടു കിലോയോളം കുറച്ച് താൻ ആരോ​ഗ്യമാർന്ന ശരീരം വീണ്ടെടുത്തതെന്ന് പരിണീതി പറഞ്ഞിട്ടുണ്ട്. 

(വണ്ണം കുറയ്ക്കുന്നതും കൂട്ടുന്നതും വ്യക്തിപരമാണ്, ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് പ്രധാനം)

 

Content Highlights: Parineeti Chopra wants to erase the time she was 'hugely overweight