ഇരുപത് വര്‍ഷത്തിന് ശേഷം ആദ്യമായി കവര്‍ ചിത്രം മാറ്റി ഓപ്ര വിന്‍ഫ്രിയുടെ മാഗസിന്‍. വിന്‍ഫ്രിയുടെ ചിത്രങ്ങള്‍ മാത്രമാണ് ഇത്രയും കാലം കവര്‍ചിത്രമായി മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നത്. വ്യാജ നാര്‍ക്കോട്ടിക് റെയ്ഡിനിടെ ലൂയിസ്‌വില്ലെ പോലീസിന്റെ വെടിയേറ്റ് മരിച്ച നഴ്‌സിന്റെ ചിത്രമാണ് ഇത്തവണ ഒ, ദി ഓപ്ര മാഗസിന്റെ ( O, The Oprah Magazine) കവര്‍. ഈ വര്‍ഷം മാര്‍ച്ച് 13 ആയിരുന്നു ബെറോന്ന ടെയ്‌ലര്‍ വെടിയേറ്റ് മരിച്ചത്. ടെയ്‌ലര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.
കവര്‍ മാത്രമല്ല ടെയ്‌ലറിന് വേണ്ടി വിന്‍ഫ്രി മാറ്റി വച്ചിരിക്കുന്നത്. ടെയ്‌ലറിനെ പറ്റിയും അവരോട് ചെയ്ത നീതികേടിനെ പറ്റിയും നീണ്ട ലേഖനവും വിന്‍ഫ്രി എഴുതിയിട്ടുണ്ട്.
#BreonnaTaylor for @oprahmagazine pic.twitter.com/dsG3zMHq0g
— Oprah Winfrey (@Oprah) July 30, 2020
അവള്‍ എന്നെപ്പോലെയാണ്, നിങ്ങളെപ്പോലെയാണ്. മരണത്തിനെ പറ്റി ചിന്തിക്കുന്നതിന് പോലും മുമ്പേ കടന്നു പോകേണ്ടിവരുന്നവരെ പോലെയും. അവള്‍ക്ക് ധാരാളം സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. ജോലിയും ഉത്തരവാദിത്തങ്ങളും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സന്തോഷങ്ങളും എല്ലാം... അവയെല്ലാം ഒറ്റരാത്രിയില്‍ അഞ്ച് വെടിയുണ്ടകള്‍ക്കൊണ്ട് ചിതറിത്തെറിച്ചു... വിന്‍ഫ്രി ലേഖനത്തില്‍ കുറിക്കുന്നു.
'നമുക്കൊരിക്കലും നിശബ്ദരായി ഇരിക്കാനാവില്ല... ഏത് ഉച്ചഭാഷിണിയിലൂടെയും അവളുടെ നീതിക്കായി നമ്മള്‍ നിലവിളിക്കണം. അതാണ് ഒ മാഗസിന്റെ കവര്‍ ചിത്രമായി ഞാനവളെ തിരഞ്ഞെടുത്തത്. അവളുടെ നീതിക്കായി ഞാനും കരയുന്നു.' ഓപ്ര ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
Content Highlights: Oprah just gave up her magazine cover for honor Breonna Taylor