കുഞ്ഞാവയാണെങ്കിലും ട്രാഫിക്ക് നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. മകളെ ട്രാഫിക് നിയമം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന അച്ഛന്‍ പോലീസുകാരന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒര്‍ലാന്‍ഡോ പോലീസ് ഓഫീസര്‍ അലക്‌സ് കിപ്പും മകള്‍ റ്റാലിയുമാണ് കഥയിലെ താരങ്ങള്‍. ഒര്‍ലാന്‍ഡോ പോലീസ് അവരുടെ ട്വിറ്റര്‍ പേജിലാണ് ഈ ക്യൂട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ പോലീസുകാരനായ അച്ഛന്‍ കാണുന്നത് തന്റെ കുഞ്ഞാവ റോങ് സൈഡില്‍ വണ്ടിയോടിക്കുന്നതാണ്. 

പിന്നെ കൂടുതല്‍ ഒന്നും നോക്കിയില്ല നേരെ വന്നു ഡ്രൈവിങ്ങ് ലൈസന്‍സും രജിസ്‌ട്രേഷനും ചോദിച്ചു, കുഞ്ഞാവ പെട്ടില്ലേ.... പക്ഷേ ചോദ്യം കേട്ടിട്ടും കക്ഷിക്ക് ഒരു കുലുക്കവും ഇല്ല. ആദ്യം അച്ഛനെ ഒന്നു നോക്കി. പിന്നെ ഒരു ചിരിയങ്ങ് പാസാക്കി.  പക്ഷേ അച്ഛന്‍ പോലീസ് വീടുന്ന ലക്ഷണമില്ല. കളി എന്നോട് വേണ്ടെന്ന മട്ടില്‍ കുഞ്ഞാവ ഒന്നുകൂടി ചിരിച്ചു. അവസം മകളുടെ മുമ്പില്‍ അച്ഛന് ഒന്നു മുട്ടുമടക്കേണ്ടി വന്നു. തല്‍ക്കാലം കക്ഷിക്ക് ഒരു മുന്നറിയിപ്പ് കൊടുത്ത് അച്ഛന്‍ പോലീസ് പിന്മാറിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.. എന്തായാലും അച്ഛനും മകളും ഓണ്‍ലൈനില്‍ ഹിറ്റായി കഴിഞ്ഞു.

Content highlights: OPD Officer  pulled over his daughter  for driving on the wrong side of the road