മ്പതുകാരിയായ ബ്രിട്ടീഷ് സൂപ്പര്‍ മോഡല്‍ നവോമി കാംപ്‌ബെലിന് ആദ്യത്തെ കുഞ്ഞുപിറന്നു. താന്‍ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായ വിവരം മോഡല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

'ഒരു വലിയ അനുഗ്രഹം അവളുടെ അമ്മയാവാന്‍ എന്നെ തിരഞ്ഞെടുത്തിരിക്കുന്നു.' എന്ന ക്യാപ്ഷനോടെ തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിന്റെ പാദങ്ങളുടെ ചിത്രവും നവോമി പങ്കുവച്ചിട്ടുണ്ട്. 

' ഈ മനോഹരമായ ജീവന്‍ എന്റെ ജീവിതത്തിലേക്ക് വന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. എന്റെ മാലാഖയ്ക്കൊപ്പം പങ്കുവയ്ക്കുന്ന ജീവിതകാലം മുഴുവന്‍ നീളുന്ന ഈ ബന്ധത്തെ വിവരിക്കാന്‍ വാക്കുകളില്ല. ഇതിനേക്കാള്‍ വലിയ സ്‌നേഹമില്ല.' നവോമി തുടരുന്നു. കുഞ്ഞിനെ പറ്റി കൂടുതല്‍ വിവരങ്ങളൊന്നും മോഡല്‍ പങ്കുവച്ചിട്ടില്ല. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Naomi Campbell (@naomi)

കുഞ്ഞുങ്ങള്‍ വേണമെന്ന ആഗ്രഹം നേരത്തെയും നവോമി പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു. ശാസ്ത്രത്തിന്റെ സഹായത്തോടെ തനിക്ക് എപ്പോള്‍ വേണമെങ്കിലും ഒരു കുഞ്ഞിനെ സ്വന്തമാക്കാനാവും എന്ന ആത്മവിശ്വാസം ഒരിക്കല്‍ അവര്‍ പ്രകടിപ്പിച്ചിരുന്നു.

താരങ്ങളും മോഡലുകളുമടക്കം നിരവധി ആളുകള്‍ നവോമിക്കും കുഞ്ഞിനും ആസംസകള്‍ നേരുന്നുണ്ട്. ഇതൊരു മനോഹരമായ വാര്‍ത്തയാണ്, അഭിനന്ദനങ്ങള്‍ എന്നാണ് പലരും കുറിക്കുന്നത്.

Content Highlights: Naomi Campbell British Supermodel Welcomes Her First Child