റ്റേര്‍ണിറ്റി ഫോട്ടോഷൂട്ടുകള്‍ ഇപ്പോള്‍ പതിവാണ്. എന്നാല്‍ മറ്റേര്‍ണിറ്റി ഡാന്‍സ് അധികം കണ്ടുപരിചയമുണ്ടാവില്ല. ഐശ്വര്യ സുജയ്യും ഭര്‍ത്താവ് സുജയ് സി. നായരും ചേര്‍ന്ന് ഒരുക്കിയ മറ്റേര്‍ണിറ്റി കവര്‍ ഡാന്‍സ് വ്യത്യസ്തമാവുകയാണ്.

നാഗവല്ലി എന്നാണ് കവര്‍ ഡാന്‍സിന് ഇവര്‍ പേര് നല്‍കിയത്. 

ഗര്‍ഭകാലത്ത് നൃത്തം ചെയ്യണമെന്നും അത് ഷൂട്ടു ചെയ്യണമെന്നും നര്‍ത്തകി കൂടിയായ ഐശ്വര്യയുടെ ആഗ്രഹമായിരുന്നു. ഭര്‍ത്താവും കാമറാമാനുമായ സുജയ് ഭാര്യയുടെ ആഗ്രഹം സഫലമാക്കാന്‍ മുന്നിലിറങ്ങിയതോടെ പിറന്നതാണ് ഈ കവര്‍ ഡാന്‍സ്. മാത്രമല്ല എല്ലാവരും ഗര്‍ഭകാല ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ഇത് വ്യത്യസ്തമാവുകയും ചെയ്യും.

ഐശ്വര്യ എട്ട് മാസം ഗര്‍ഭിണിയാണ്. ഗര്‍ഭകാലത്തിന്റെ അവശതകളൊന്നുമില്ലാതെ മനോഹരമായാണ് ഐശ്വര്യ നൃത്തം ചെയ്യുന്നത്.

Content Highlights: Nagavalli Maternity Cover Dance