ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ ലോക്‌സഭാംഗം നുസ്രത്ത് ജഹാന്റെയും മിമി ചക്രവര്‍ത്തിയുടെയും നൃത്ത വീഡിയോ വൈറലാകുന്നു. ദുര്‍ഗാ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള നൃത്തവീഡിയോ ആണ് ഇത്. ബംഗാളില്‍ അടുത്ത  മാസം നാലുമുതല്‍ എട്ടുവരെ നടക്കുന്ന ദുര്‍ഗാപൂജയോട് അനുബന്ധിച്ചാണ് വീഡിയോ ഇറക്കിയിരിക്കുന്നത്. 
 
മാ ദുര്‍ഗയോടും അവരുടെ ഉള്‍ക്കരുത്തിനോടുമുള്ള ആദരസൂചകമായാണ് വീഡിയോ ഇറക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ ടിഎംടി എന്ന യൂസര്‍നെയിമില്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനകം പതിനേഴുലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. 

content highlights: MPs Nusrat Jahan And Mimi Chakraborty's Dance video Is Viral