പ്രശസ്ത ലൈഫ്‌സ്റ്റൈല്‍ മാഗസിനായ ബ്രിട്ടീഷ് വോഗിന്റെ സൂപ്പര്‍ മോഡലാണ് ഈ അമ്പത്തിയഞ്ചുകാരി. വര്‍ഷങ്ങളോളം ഡൈ ചെയ്ത് ഒളിച്ചു വച്ച നരച്ച തലമുടിയാണ് ഈ ലണ്ടന്‍ സ്വദേശിനിയെ മോഡലിങില്‍ എത്തിച്ചതെന്ന് മാത്രം.
രണ്ട് മക്കളുടെ അമ്മയായ കാരോലിന്‍ പ്രായമാകുന്നതിനെ പേടിച്ചിരുന്ന ആളാണ്. ഇരുപതുകളിലും മുപ്പതുകളിലും ഡിപ്രഷനും അപകര്‍ഷതയുമായിരുന്നു തന്റെ കൂട്ടുകാരെന്ന് കരോലിന്‍ പറയുന്നു. അതുകൊണ്ട് തന്നെ നരക്കുന്ന മുടി അപ്പപ്പോള്‍ തന്നെ ഡൈ ചെയ്യും.
മോഡലിങ് ചെയ്യുന്ന മകള്‍ അമേലിയയുടെ ബോസ് കരോലിനയെ കണ്ടതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. നരച്ചമുടിയുള്ള ഒരു മോഡലിനെ അവര്‍ക്ക് ആവശ്യമുണ്ടായിരുന്നു. കരോലിന അന്നുവരെ ചിന്തിക്കാത്ത സംഭവങ്ങളായിരുന്നു പിന്നെ നടന്നത്.
'എന്റെ ബാല്യം വളരെ മോശം സാഹചര്യങ്ങളുടേതായിരുന്നു. അച്ഛനും അമ്മയും ഞാന്‍ തീരെ കുഞ്ഞായിരിക്കുമ്പോഴേ ബന്ധം പിരിഞ്ഞു. അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചുകളയുകയായിരുന്നു. എനിക്ക് മുതിര്‍ന്നപ്പോള്‍ പുരുഷന്‍മാരോടുള്ള വിശ്വാസം തകര്‍ക്കാന്‍ ആ സംഭവം മാത്രം മതിയായിരുന്നു.'
'ഗ്രാമപ്രദേശത്തായിരുന്നു പിന്നെയുള്ള എന്റെ ജീവിതം. സാമ്പത്തികഞെരുക്കവും കഷ്ടപ്പാടുകളും ധാരാളവും. പതിനാറാമത്തെ വയസ്സില്‍ ഞാന്‍ പഠനം നിര്‍ത്തി. ഡ്രെസ്സ് മേക്കിങ്, കുക്കിങ് കോഴ്‌സുകളിലായി പിന്നെ ശ്രദ്ധ. എനിക്ക് അക്കാഡമിക് കാര്യങ്ങള്‍ പഠിക്കാന്‍ ഇഷ്ടമായിരുന്നില്ല.' 27-ാം വയസ്സില്‍ ഒരു സൈനികനെയാണ് കരോലിന്‍ വിവാഹം കഴിച്ചത്. അഞ്ച് ഐ.വി.എഫുകള്‍ക്കു ശേഷമാണ് കരോലിന് രണ്ട് കുട്ടികള്‍ പിറന്നത്. ഭര്‍ത്താവിനൊപ്പം ലോകമെങ്ങും യാത്ര ചെയ്തു അവര്‍.
അക്കാലത്തും തന്നെ കാണാന്‍ ഭംഗിയില്ലെന്ന ചിന്തയായിരുന്നു കരോലീനയ്ക്ക്. എപ്പോഴും മുടി കളര്‍ ചെയ്തു, ആന്റി ഏജിങ് ക്രീമുകള്‍ പുരട്ടി, ട്രീമെന്റുകള്‍ ചെയ്തു. എക്‌സര്‍സൈസുകളും മുടക്കിയില്ല.
എന്നാല്‍ നരച്ചമുടിയില്‍ മോഡലാകാമോ എന്ന ചോദ്യം കരോലീനയ്ക്ക് ആദ്യം ഇഷ്ടമായില്ല. പിന്നെ സമ്മതം മൂളി. 'ബ്രിട്ടീഷ് വോഗിന്റെ ഫുള്‍പേജിലാണ് എന്റെ ചിത്രം വന്നത്. ഒരിക്കലും ഞാനെന്നെ അത്രയും മനോഹരിയായി കണ്ടിട്ടില്ല. വിവാഹ ദിനത്തിലെ വധുവിനെപ്പോലെയായിരുന്നു ചിത്രം കണ്ടപ്പോള്‍ എന്റെ മനസ്സ്.' കരോലീന പറയുന്നു.
'ഇപ്പോഴും ഞാന്‍ സ്‌കിന്‍കെയര്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്യാറുണ്ട്, ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം.' കരോലീന തന്റെ സൗന്ദര്യ രഹസ്യങ്ങള്‍ പറഞ്ഞു. മധുരമുള്ള ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കും. വിലകൂടിയ ക്രീമുകളൊന്നും ഉപയോഗിക്കാറില്ല, പകരം എക്‌സര്‍സൈസുകള്‍ മുടക്കാറില്ല. ചെറിയ പ്രായത്തേക്കാള്‍ കോണ്‍ഫിഡന്റാണ് ഇപ്പോള്‍ ഞാന്‍.'' ഇപ്പോള്‍ തനിക്ക് ഏറെ ലക്ഷ്യങ്ങളുണ്ടെന്നും കരോലീന പറയുന്നു.
കഴിഞ്ഞവര്‍ഷം 100 കിലോമീറ്റര്‍ അള്‍ട്രാമാരത്തോണില്‍ പങ്കെടുത്തു കരോലീന. 'മറ്റ് അമ്മമാര്‍ക്കും മാതൃകയാകണം. പോസിറ്റീവായി എല്ലാത്തിനെയും കാണണം, ജീവിതം ജീവിച്ചു തന്നെ തീര്‍ക്കണം' കരോലീനയുടെ വാക്കുകളില്‍ ആത്മവിശ്വാസം.
Content Highlights: Mother two 55 embraces grey locks years now is a super model