റോസി ഷെന്‍ഡ്‌ലര്‍ എന്ന മുപ്പത്തൊമ്പതുകാരി വീട്ടമ്മയ്ക്ക് അന്‍പത് കാലഘട്ടത്തിലെ ഫാഷനോടാണ് ഇഷ്ടം. എന്നാല്‍ വലിയ തുകമുടക്കി അത്തരം ആഡംബര വസ്ത്രങ്ങള്‍ വാങ്ങാനും റോസിക്കാവില്ല. അതിന് റോസി കണ്ടെത്തിയ മാര്‍ഗം ഫാഷന്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ പഴയ തയ്യല്‍ മെഷീന്‍ പോടി തട്ടി എടുത്ത റോസി സ്വന്തമായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ തുടങ്ങി. വീട്ടിലെ കിടക്ക വിരിമുതല്‍, കര്‍ട്ടനുകളും, ടേബിള്‍ ക്ലോത്തും വരെ റോസിയുടെ വസ്ത്രങ്ങളായി മാറുകയാണ് ഇപ്പോള്‍.

യൂട്യൂബ് ട്യൂട്ടോറിയല്‍സ് കണ്ടാണ് റോസിയുടെ ഡിസൈനിങ് പഠനം. തയിക്കാനുള്ള തുണിത്തരങ്ങള്‍ വിലകുറച്ച് ലഭിക്കുന്ന ചാരിറ്റിഷോപ്പുകളില്‍ നിന്ന് വാങ്ങും. പ്രത്യേകിച്ചും ബെഡ്ഡിങ് പ്രോഡക്ടുകള്‍ ലഭിക്കുന്ന കടകളില്‍ നിന്ന്. 

Photo: facebook.com/rosie.mcgee.7

നാല് കുട്ടികളുടെ അമ്മയായ റോസി മക്കള്‍ക്കു വേണ്ടിയും മനോഹരമായ വസ്ത്രങ്ങള്‍ തയ്യാറാക്കുന്നുണ്ട്. പണം പാഴാക്കാതിരിക്കുകയും ചെയ്യും എന്നാല്‍ താങ്ങാനാവുന്ന നിലനില്‍ക്കുന്ന ഉത്പന്നം ലഭിക്കുകയും ചെയ്യും എന്നാണ് ഇതേ പറ്റി റോസിയുടെ അഭിപ്രായം. 'വീട്ടിലിരിക്കുന്ന അമ്മ എന്ന പണി വലിയ വിരസമാണ്. മനോഹരമായി വസ്ത്രം ധരിച്ച് ഓഫീസില്‍ ജോലിക്കു പോകാന്‍ എനിക്ക് പറ്റില്ല, എന്നാല്‍ സ്ഥിരം അമ്മവേഷമണിഞ്ഞ് വീട്ടിലിരിക്കാനും എനിക്ക് താല്‍പര്യമില്ല. പകരം ഞാന്‍ തയ്യാറാക്കിയ വ്യത്യസ്തമായ വസ്ത്രങ്ങളണിയാനാണ് ഇഷടം.'  റോസി മെട്രോ യുകെയോട് പറയുന്നു. 

Photo: facebook.com/rosie.mcgee.7

മധ്യ നൂറ്റാണ്ടിലെ ഗ്ലാമറസ് വസ്ത്രങ്ങളോടാണ് റോസിക്ക് ഏറെ ഇഷ്ടം. എന്നാല്‍ ദിവസവുമുള്ള വീട്ടുജോലികളെ തടസ്സപ്പെടുത്താത്ത എന്നാല്‍ സ്വയം മനോഹരിയാണെന്ന് തോന്നിക്കുന്ന വസ്ത്രങ്ങളുണ്ടാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും റോസി. ഭര്‍ത്താവ് ക്ലീവ് ഷാന്‍ഡ്‌ലറിനും ഇരട്ടക്കുട്ടികളായ ഐറിസിനും പോപ്പി ഷാന്‍ഡ്‌ലറിനും ആറ് വയസ്സുകാരന്‍ എഡ്വേര്‍ഡിനും മൂന്ന് വയസ്സുകാരി ഡാഫെയിനും വസ്ത്രങ്ങല്‍ റോസി തന്നെയാണ് ഡിസൈന്‍ ചെയ്ത് നല്‍കുന്നത്. അഞ്ച് വര്‍ഷം മുമ്പാണ് റോസി ഈ ഹോബി തുടങ്ങിയത്. മക്കളെയും വീട്ടുകാര്യവും നോക്കുക എന്നതിനപ്പുറം സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു ഇതിന് പിന്നില്‍. 

Photo: facebook.com/rosie.mcgee.7

ടി.വി സീരിയലുകളുടെ വലിയ ആരാധിക കൂടിയാണ് റോസി. അതിലെ നായികാ കഥാപാത്രങ്ങളുടെ വീട്ടിലെ വസ്ത്രങ്ങളും തന്നെ സ്വാധീനിച്ചെന്ന് റോസി മനസ്സു തുറന്നു. എന്നാല്‍ തന്റെ വരുമാനം അത്തരം വസ്ത്രങ്ങളുടെ വില താങ്ങില്ലെന്നും റോസിക്ക് അറിയാമായിരുന്നു. ഒരു തയ്യല്‍ ഷോപ്പ് നടത്തുന്ന റോസിയുടെ സുഹൃത്താണ് സ്വന്തമായി വസ്ത്രങ്ങള്‍ തുന്നുന്നതിനെ പറ്റി പറഞ്ഞത്. 

നിങ്ങളൊരു കലാപരമായി ചിന്തിക്കുന്ന ആളാണെങ്കില്‍ എന്തിനെയും ഇങ്ങനെ മാറ്റി മറിക്കാനാവും എന്നും റോസി പറയുന്നു.

Content Highlights: Mother of four makes glamorous 50s-style wardrobe on a budget using bed sheets and curtains