അമ്മയെയും മോളെയും കണ്ടാല്‍ ഒരുപോലെ എന്നൊക്കെ ആളുകള്‍ ഭംഗിവാക്കു പറയുന്നത് കേട്ടിട്ടില്ലേ... എന്നാല്‍ മദ്യം വാങ്ങാന്‍ പോകുമ്പോള്‍ പോലും അമ്മയ്ക്ക് പ്രായം തെളിയിക്കുന്ന രേഖ കാണിക്കേണ്ടി വന്നാലോ. വെസ്റ്റ് മിഡ്‌ലാന്‍ഡ് സ്വദേശിനിയായ അമ്പതുകാരി രഞ്ജന്‍ ഗില്ലാണ് ഈ പ്രായത്തെ വെല്ലുന്ന സുന്ദരി.
തന്റെ 18 വയസ്സുകാരി മകള്‍ക്കൊപ്പം പുറത്തിറങ്ങുമ്പോള്‍ സഹോദരിയാണോ എന്ന ചോദ്യം ഗില്‍ എപ്പോഴും കേള്‍ക്കേണ്ടി വരാറുണ്ട്. മൂന്ന് മക്കളുണ്ട് ഗില്ലിന്. ഏറ്റവും ഇളയ മകളുമായി 31 വയസ്സ് വ്യത്യാസവുമുണ്ട്. പുറത്തിറങ്ങുമ്പോഴുള്ള അപരിചിതരുടെ ഈ ചോദ്യങ്ങള്‍ മക്കളെ അസ്വസ്ഥരാക്കാറുണ്ടെന്ന് ഗില്‍ പറയുന്നു.
അതൊരു വലിയ കോംപ്ലിമെന്റാണെങ്കിലും എന്റെ പെണ്‍മക്കള്‍ക്ക് അത്ര ഇഷ്ടമാകാറില്ല എന്ന് ഗില്‍. ഒരിക്കല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വൈന്‍വാങ്ങിയപ്പോള്‍ പ്രായം തെളിയിക്കുന്ന രേഖ അവര്‍ ആവശ്യപ്പെടുകവരെ ചെയ്തു. എന്തിനാണ് അങ്ങനെയുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നതെന്നു കരുതി ഇപ്പോള്‍ തന്റെ ഐഡികാര്‍ഡും ഗില്‍ കൈയില്‍ കരുതും.
ഗില്ലിന്റെ ഭര്‍ത്താവ് ഹര്‍പ്രീത് അവരെക്കാള്‍ പത്ത് വയസ്സിന് ഇളപ്പമാണ്. അവര്‍ ആദ്യം കണ്ടുമുട്ടി പ്രണയത്തിലാകുന്ന കാലത്ത് ഹര്‍പ്രീത് കരുതിയത് ഗില്ലിന് തന്റെ അതേ പ്രായമായിരിക്കും എന്നാണ്. പ്രായം കൂടുതലാണെന്നറിഞ്ഞിട്ടും ഇരുവരുടെയും ബന്ധത്തിന് ഉലച്ചിലൊന്നും തട്ടിയില്ല.
ഗില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയാണ്. എന്നാല്‍ സ്വന്തം പ്രായം കുറച്ചു തോന്നുന്നതിനായി ഒരു കൃത്രിമമാര്‍ഗങ്ങളും ഗില്‍ സ്വീകരിച്ചിട്ടില്ല. 'ആരോഗ്യകരമായ ജീവിതശൈലിയാണ് എന്റേത്, ഫാസ്റ്റ് ഫുഡ് കഴിക്കാറില്ല, ചര്‍മ സംരക്ഷണത്തിന് എപ്പോഴും മുന്‍ഗണന കൊടുക്കും.' ഗില്‍ സൗന്ദര്യരഹസ്യങ്ങള്‍ പറയുന്നു.
Content Highlights: Mother mistaken for being her 18-year-old daughter’s sister