ചേച്ചിയും അനിയത്തിയുമാണോ? ഇരട്ടകളാണോ? നാല്‍പത്തിമൂന്ന്കാരി ജോളീന്‍ ഡിയാസും മകള്‍ പത്തൊമ്പത്കാരി മെലാനി പാര്‍ക്ക്‌സും പുറത്തിറങ്ങിയാല്‍ കേള്‍ക്കുന്ന ചോദ്യമാണിത്.
ജോളീന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഏതാണ് അമ്മ ഏതാണ് മകള്‍ എന്നറിയാതെ അമ്പരപ്പിലാണ് ആളുകള്‍.
സിംഗിള്‍പേരന്റായ ജോളീന്‍ തന്റെ മകളും ആരോഗ്യകരമായ ജീവിതരീതികള്‍ പിന്തുടരാനായാണ് സ്വന്തം ഫിറ്റ്‌നസ്സില്‍ ശ്രദ്ധിച്ചുതുടങ്ങിയത്. തന്റെ ചെറുപ്പകാലത്താണ് അവള്‍ ജനിച്ചത്. അതുകൊണ്ട് സഹോദരിമാരെപ്പോലെ തന്നെയാണ് ഞങ്ങള്‍ എന്ന് ജോളീന്‍ പറയുന്നു.
ഞങ്ങള്‍ തമ്മില്‍ വളരെ അടുപ്പമുണ്ട്. സാധാരണ അമ്മ മകള്‍ ബന്ധത്തില്‍ നിന്ന് വ്യത്യസ്തമായി ഒരുപാട് കാര്യങ്ങള്‍ ഒന്നിച്ച് ചെയ്യാറുണ്ട്. യാത്ര, ഷോപ്പിങ്, വര്‍ക്ക് ഔട്ട്, പിന്നെ വീട്ടിലെ സോഫയില്‍ കിടന്ന് പരദൂഷണം പറച്ചില്‍... അവര്‍ തമ്മിലുള്ള ബന്ധം ജോളീന്‍ വര്‍ണിക്കുന്നത് ഇങ്ങനെയാണ്.
ചര്‍മസംരക്ഷണത്തിനായി ദിവസവും സമയം മാറ്റി വയ്ക്കും. പുറത്തു പോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ മറക്കാറില്ല. മഴയുള്ള ദിവസമാണെങ്കിലും അതിന് മാറ്റമില്ല. രാവിലെയും രാത്രിയിലും വിറ്റാമിന്‍ സി സിറം ഉപയോഗിക്കും. എല്ലാ ദിവസവും വര്‍ക്ക് ഔട്ട് ചെയ്യാനും പോഷകസമൃദ്ധമായ ആഹാരം കഴിക്കാനും മറക്കാറില്ലെന്നും ജോളീന്‍. മാത്രമല്ല മദ്യപാനം പോലുള്ളവ തീരെയില്ല. ഇതിനൊപ്പം നല്ല ഉറക്കം കൂടിയാകുമ്പോള്‍ എല്ലാമെളുപ്പമാണെന്നും ജോളീന്‍ പറയുന്നു.
'മകള്‍ എന്നെ കണ്ടാണ് പഠിക്കുന്നത്, എന്റെ പ്രായത്തിലെത്തുമ്പോള്‍ അവള്‍ എന്നെ പോലെ തന്നെയാവണം'- ജോളീന്‍ ആത്മവിശ്വാസത്തിലാണ്.
Content Highlights: Mother and Daughter look like Twins