മെഡിറ്റേഷന്‍ ചെയ്യൂ, മനസ്സ് ശാന്തമാകും... ഇതൊക്കെ പറയാന്‍ കൊള്ളാം. വീട്ടിലുള്ള കുസൃതിപ്പിള്ളാരെ അടക്കിയിരുത്താന്‍ പറ്റിയാല്‍ മാത്രം ഇതൊക്കെ നടക്കും. അമ്മമാരുടെ തലവേദനയാണ് അത്. യോഗയോ മെഡിറ്റേഷനോ ഒക്കെ ചെയ്യണമെങ്കില്‍ ഈ വികൃതികളെ കണാതെ ഒളിച്ച് പോകേണ്ടി വരും. 

മെഡിറ്റേഷന്‍ ചെയ്യുന്ന അമ്മയെ ശല്യം ചെയ്യുന്ന മകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റേച്ചല്‍ ബ്രാതെന്‍ എന്ന സ്ത്രീയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. “Meditate, they said... It will be peaceful, they said...” എന്ന രസകരമായ ക്യാപ്ഷനും റേച്ചല്‍ നല്‍കിയിട്ടുണ്ട്. റേച്ചല്‍ യോഗാ അധ്യാപിക കൂടിയാണ്. 

കാണുന്നവരില്‍ ചിരി നിറക്കുന്നതാണ് വീഡിയോ. മെഡിറ്റേറ്റ് ചെയ്യാന്‍ ശ്രമിക്കുന്ന റേച്ചലിന്റെ മടിയിലും പുറത്തുമൊക്കെ കറി കളിക്കാനും ശല്യം ചെയ്യാനുമാണ് മൂന്ന് വയസ്സുകാരിയുടെ ശ്രമം. ഇടയില്‍ അമ്മയുടെ കണ്ണ് വലിച്ച് തുറക്കാനും അവള്‍ ശ്രമിക്കുന്നുണ്ട. ഒടുവില്‍ സഹികെട്ട് തനിക്കൊപ്പമിരിക്കാന്‍ റേച്ചല്‍ അവളോട് പറയുന്നുണ്ട്. 

1.8 ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. 25,000 ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഈ വീഡിയോ വലിയ സന്തോഷം നല്‍കുന്നു എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

Content Highlights: Mom wants to meditate, but her little girl has some other ideas