ദ്യകാഴ്ചയില്‍ കോര്‍ത്തുവച്ച മുല്ലപ്പൂമാല. സൂക്ഷിച്ചു നോക്കിയാലാണ് സംഗതി ഒറിജിനല്‍ മുല്ലപ്പൂ അല്ലെന്നു പിടികിട്ടുക. ടിഷ്യൂ പേപ്പര്‍ കൊണ്ട് തയ്യാറാക്കിയ ഈ മുല്ലപ്പൂവാണ് ഇപ്പോള്‍ ട്വിറ്ററില്‍ നിറയുന്നത്. മനോഹരമായൊരു കഥയും ഈ മുല്ലപ്പൂചിത്രത്തിന് പറയാനുണ്ട്.

ട്വിറ്റര്‍ ഉപഭോക്താവായ സുരേഖ പിള്ളയാണ് മുല്ലപ്പൂ ചിത്രം പങ്കുവച്ചത്. തനിക്കായി അമ്മ ടിഷ്യൂ പേപ്പര്‍ കൊണ്ട് തയ്യാറാക്കിയ മുല്ലപ്പൂവാണ് അതെന്നും സുരേഖ ചിത്രത്തിനൊപ്പം കുറിച്ചു. മുല്ലപ്പൂ ചൂടി നില്‍ക്കുന്ന ചിത്രവും സുരേഖ പോസ്റ്റ് ചെയ്തു.

ഒപ്പം ഒരു വീഡിയോയും സുരേഖ പങ്കുവെച്ചു. സന്ധിവേദനകളും മറ്റും വകവെക്കാതെ മണിക്കൂറുകളോളമിരുന്ന് അമ്മ തയ്യാറാക്കിയതാണ് ഇതെന്നും സുരേഖ പറയുന്നു. ഇതുവരെ താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ മണമാണ് ഈ മുല്ലപ്പൂവിന്റേതെന്നും കാവ്യാത്മകമായി സുരേഖ കുറിച്ചു.

നിരവധി പേരാണ് സുരേഖയുടെ അമ്മയെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

Content Highlights: Mom Transforms Ordinary Tissue Paper Into A  jasmine garland For Daughter