സെലിബ്രിറ്റികളുടെ വസ്ത്രധാരണത്തിൻമേലുള്ള സദാചാര ചർച്ചകൾ കൂടിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് പ്രശസ്ത അമേരിക്കൻ ​ഗായിക മൈലി സൈറസിന്റെ വസ്ത്ര വിശേഷമാണ്. ഒരു പരിപാടിക്കിടെ മൈലി ധരിച്ച വസ്ത്രം ഉരിഞ്ഞുപോന്നതും മൈലി അത് ഉചിതപൂർവം കൈകാര്യം ചെയ്യുകയും ചെയ്ത വീഡിയോ ആണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. 

മിയാമിയിൽ ഒരു പാർട്ടിക്കിടെ സം​ഗീതപരിപാടി നടത്തുകയായിരുന്നു മൈലി. എൻബിസിയിൽ ലൈവ് ആയും പരിപാടി പോകുന്നുണ്ടായിരുന്നു. എന്നാൽ ഇതിനിടെ താരം ധരിച്ച ഷിമ്മറി ടോപ് ഉരിഞ്ഞു പോരുകയായിരുന്നു. സം​ഗതി തിരിച്ചറിഞ്ഞ മൈലി ഉടൻ അത് മുറുകെ പിടിക്കുകയും സ്റ്റേജിന് പുറകുവശത്തേക്കു പോവുകയും ചെയ്യുകയായിരുന്നു. 

ഇതിലെന്താണ് പ്രത്യേകത എന്ന് കരുതിയവരും ഉണ്ട്. എന്നാൽ ഇത്തരമൊരു കാര്യം സംഭവിച്ചപ്പോഴും തന്റെ സം​ഗീതത്തെ അത് ബാധിക്കാതിരിക്കാൻ മൈലി ശ്രമിച്ചു. വസ്ത്രം ഉരിഞ്ഞു വീഴുന്നുണ്ടെന്ന് തോന്നിയപ്പോഴും താരം ​ഗാനാലാപനം നിർത്തിയില്ല. വസ്ത്രം മുറുകെപ്പിടിച്ച് പാടിക്കൊണ്ടു തന്നെ സ്റ്റേജിന് പുറകിലേക്ക് പോവുകയായിരുന്നു മൈലി. 

ശേഷം ചുവപ്പു നിറത്തിലുള്ള ബ്ലേസർ ധരിച്ച് മറ്റൊന്നും സംഭവിക്കാത്തതുപോലെ ആലാപനം തുടരുകയും ചെയ്തു മൈലി. സാഹചര്യത്തെ ബുദ്ധിപരമായി കൈകാര്യം ചെയ്ത മൈലിയെ ആരാധകർ പ്രശംസകൾ കൊണ്ടു മൂടുകയാണ്. വേദിയിൽ ഇത്തരമൊരു സംഭവം നടന്നപ്പോൾ അതിലേക്ക് ഫോക്കസ് ചെയ്യാതിരുന്ന ക്യാമറാ പ്രവർത്തകരെയും അഭിനന്ദിക്കുന്നവരുണ്ട്. 

വേദിയിൽ ഒരു ബുദ്ധിമുട്ടും പ്രകടിപ്പിക്കാതം സം​ഗീതനിശ കൊണ്ടുപോയ മൈലിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ഒടുവിൽ‌ മൈലി തന്നെ ഇവയ്ക്കെല്ലാം മറുപടിയുമായി എത്തുകയും ചെയ്തു. താനൊരു രീതിയിലും ബുദ്ധിമുട്ടിയില്ലെന്നും ആ രാത്രി തീർത്തും ആഹ്ലാദമയമായിരുന്നു എന്നും മൈലി കുറിച്ചു. അന്നത്തെ ഓരോ സെക്കൻ‍ഡും താൻ ഇഷ്ടപ്പെടുന്നുവെന്നും മൈലി കുറിച്ചു. 

Content Highlights: miley cyrus wardrobe malfunction, miley cyrus new year video, miley cyrus nye Show