മൂഹമാധ്യമത്തിൽ സജീവമാണ് നടി മേഘ്ന രാജ്. ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ വേർ‌പാടിനെ അതിജീവിക്കുന്നതിനെക്കുറിച്ചും മകന്റെ വിശേഷങ്ങളുമൊക്കെ മേഘ്ന പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മേഘ്നയുടെ പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meghana Raj Sarja (@megsraj)

ചിരഞ്ജീവി സർജയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സിനിമയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് മേഘ്ന പങ്കുവെച്ചിരുന്നു. ഭർത്താവിനോടുള്ള ആദരമായാണ് ഫോട്ടോഷൂട്ടും സംഘടിപ്പിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meghana Raj Sarja (@megsraj)

ചുവപ്പു നിറത്തിലുള്ള പട്ടു സാരിയും സ്വർണ നിറത്തിലുള്ള മൂടുപടവും ആപരമ്പരാ​ഗത ശൈലിയിലുള്ള ആഭരണങ്ങളുമൊക്കെ ധരിച്ചാണ് മേഘ്നയെ ഫോട്ടോഷൂട്ടിൽ‌ കാണുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meghana Raj Sarja (@megsraj)

തന്റെ സ്വപ്നത്തിലെ പുരുഷനെ പെയിന്റ് ചെയ്യുന്ന റാണിയായാണ് മേഘ്ന പ്രത്യക്ഷപ്പെടുന്നത്. മറ്റാരുമല്ല ചിരഞ്ജീവി സർജയെ തന്നെയാണ് ആ പുരുഷനായി കാണിക്കുന്നത്. നിരവധി പേരാണ് മേഘനയുടെയും തിരിച്ചുവരവിനെയും ചിത്രങ്ങളെയും പ്രശംസിച്ച് കമന്റ് ചെയ്യുന്നത്. 

Content Highlights: meghna raj photoshoot pics goes viral